• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA POLICE BUST FAKE COVID 19 RT PCR TEST RACKET IN ERNAKULAM

Fake Covid-19 RT-PCR test | എറണാകുളത്ത് വ്യാജ RT-PCR സർട്ടിഫിക്കറ്റ് നൽകുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവത്തിലെ പ്രതിയായ സഞ്ജിത് കുമാർ മൂവാറ്റുപുഴയിലെ ചകുങ്കൽ ഗ്രാമത്തിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കേന്ദ്രം നടത്തുകയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്ത് വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്ന കേന്ദ്രം പൊലീസ് തകർത്തു. എറണാകുളത്തെ കേന്ദ്രമാണ് പൊലീസ് തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമായി ആർ ടി പി സി ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന സംഘത്തെയാണ് പൊലീസ് കണ്ടെത്തി തകർത്തത്.

    സംഭവത്തിലെ പ്രതിയായ സഞ്ജിത് കുമാർ മൂവാറ്റുപുഴയിലെ ചകുങ്കൽ ഗ്രാമത്തിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കേന്ദ്രം നടത്തുകയാണ്. ഇവിടെയാണ് ഇയാൾ വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നൽകാൻ തുടങ്ങിയത്. ആർ ടി പി സി ആർ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കാണിക്കുന്ന തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റാണ് ഇയാൾ നൽകുന്നത്. എറണാകുളം, കോട്ടയം ജില്ലകളിലെ ആശുപത്രികളുടെയും ലാബുകളുടെയും പേരിലാണ് വ്യാജ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നത്.

    COVID 19 | കണ്ടയിൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളെക്കുറിച്ച് ആശുപത്രികളും ലാബുകളും പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പേരുകൾ ഉള്ള വ്യാജ തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളും പൊലീസ് കണ്ടെടുത്തു. എല്ലാ ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിയുടെ കട പൊലീസ് അടപ്പിച്ചു.

    Sachin Tendulkar | കോവിഡിൽ തകർന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിൻ

    അതേസമയം, കഴിഞ്ഞദിവസം സംസ്ഥാനത്ത് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

    Covid Vaccine | 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യം; ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു; 500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്രി

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
    Published by:Joys Joy
    First published:
    )}