HOME » NEWS » Kerala » KERALA POLICE CAUGHT CULPRITS IN OPARATION JAVA MOVIE STYLE AS TV

കേരള പൊലീസിന്‍റെ 'ഓപ്പറേഷൻ ജാവ'; വീടാക്രമിച്ച് കാട്ടിലൊളിച്ച പ്രതികളെ സിനിമാ സ്റ്റൈലിൽ പിടികൂടി

കോട്ടയം തൃക്കൊടിത്താനം നാലുകോടി സ്വദേശി സനീഷിന്റെ വീട്ടിൽ ഈ മാസം 18 ന് നടന്ന ആക്രമണത്തിലാണ് പ്രതികളായ തൃക്കൊടിത്താനം പുതുപ്പാറയിൽ അഭിജിത് ചന്ദ്രൻ, നാലുകോടി വാലാടിത്തറ ജിത്തു പ്രസാദ്, ചക്കാലയിൽ ജിതിൻ എം തോമസ് എന്നിവരെ പൊലീസ് പിടികൂടിയത്.

News18 Malayalam | news18-malayalam
Updated: June 26, 2021, 9:57 AM IST
കേരള പൊലീസിന്‍റെ 'ഓപ്പറേഷൻ ജാവ'; വീടാക്രമിച്ച് കാട്ടിലൊളിച്ച പ്രതികളെ സിനിമാ സ്റ്റൈലിൽ പിടികൂടി
കോട്ടയം തൃക്കൊടിത്താനം നാലുകോടി സ്വദേശി സനീഷിന്റെ വീട്ടിൽ ഈ മാസം 18 ന് നടന്ന ആക്രമണത്തിലാണ് പ്രതികളായ തൃക്കൊടിത്താനം പുതുപ്പാറയിൽ അഭിജിത് ചന്ദ്രൻ, നാലുകോടി വാലാടിത്തറ ജിത്തു പ്രസാദ്, ചക്കാലയിൽ ജിതിൻ എം തോമസ് എന്നിവരെ പൊലീസ് പിടികൂടിയത്.
  • Share this:
കോട്ടയം ഇടുക്കി അതിർത്തിയിലെ പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 'ഓപ്പറേഷൻ ജാവ' സിനിമയിലെ സമാന രംഗങ്ങൾ അരങ്ങേറിയത്. കോട്ടയം തൃക്കൊടിത്താനം സ്റ്റേഷൻ പരിധിയിൽ നടന്ന കേസിന്റെ അന്വേഷണത്തിലായിരുന്നു പൊലീസ്.  മൂന്നു പേരടങ്ങിയ ക്രിമിനൽ സംഘം എരുമേലി മൂക്കടയിൽ രഹസ്യ താവളത്തിൽ ഒളിച്ചിരിക്കുന്നു എന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം. ഇതിനെ തുടർന്ന് തൃക്കൊടിത്താനം എസ് എച്ച് ഓ അജീബിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എരുമേലിയിലെത്തി.  വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് എരുമേലിയിൽ എത്തിയത്. എന്നാൽ സംഘം എത്തുന്നതിനു തൊട്ടു മുമ്പ് പ്രതികൾ മുങ്ങി.

തുടർന്ന് എരുമേലിയിലെ ഓട്ടോ ഡ്രൈവറിൽ നിന്നും ലഭിച്ച നിർണായക മൊഴിയാണ് പ്രതികളുടെ തുടർയാത്ര സംബന്ധിച്ച് വിവരം പൊലീസിന് ലഭ്യമാക്കിയത്. ഓട്ടോയിൽ യാത്ര ചെയ്ത  പ്രതികൾ കുമളിയിലേക്ക് പോകുന്ന കാര്യം സംസാരിച്ചിരുന്നതായി ഡ്രൈവർ മൊഴിനൽകി. ഉടൻതന്നെ പോലീസ് എരുമേലി കെഎസ്ആർടിസി ബസ്റ്റാൻഡുമായി ബന്ധപ്പെട്ടു. കുമളിയിലേക്ക് രാവിലെ പുറപ്പെട്ട ബസിലെ കണ്ടക്ടറുടെ നമ്പർ എടുത്തു. കണ്ടക്ടറെ വിളിച്ച ശേഷം പ്രതികൾ ബസിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി. വാട്സ്ആപ്പ് വഴി കണ്ടക്ടർക്ക് ചിത്രങ്ങളും കൈമാറി. ചിത്രം കണ്ട കണ്ടക്ടർ ബസിൽ യാത്രചെയ്തിരുന്ന പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം കൈമാറി.

Also Read-'രേഷ്മ ചതിച്ചു, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല’; ഇത്തിക്കരയാറ്റില്‍ ചാടിയ യുവതികളുടെ ആത്മഹത്യാക്കുറിപ്പ്

ഇതിനിടെ കണ്ടക്ടർ പ്രതികളുടെ ചിത്രം എടുത്തതാണ് അടുത്ത വഴിത്തിരിവായത്. അപ്പോഴേക്കും വാഹനം പെരുവന്താനം കഴിഞ്ഞ 40 മൈൽ എത്തിയിരുന്നു. കണ്ടക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതികൾ ബസ്സിൽ കിടന്ന് ബഹളം വച്ചു. ബസ്സിൽ നിന്ന് എടുത്തു ചാടും എന്ന് മുന്നറിയിപ്പുനൽകി. ഭീഷണി ശക്തമായതോടെ അപകടസാധ്യതയുള്ള മേഖലയായതിനാൽ തന്നെ ബസ് നിർത്തേണ്ടിവന്നു. ബസ്സിൽ നിന്ന് ഇറങ്ങിയോടിയ പ്രതികൾ സമീപത്തെ എസ്റ്റേറ്റിൽ ഒളിച്ചു. തൊട്ടുപിന്നാലെ മുണ്ടക്കയം പൊലീസ് എത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. നേരത്തെ വിവരം അറിയിച്ചത് പ്രകാരം പെരുവന്താനം പൊലീസും സ്ഥലത്തെത്തിയിരുന്നു.

പിന്നീട് പ്രതികളെ പിടികൂടാൻ അടുത്ത തന്ത്രം പൊലീസ് പയറ്റി.  പെരുവന്താനം പൊലീസിന്റെ നേതൃത്വത്തിൽ ആ മേഖലകളിൽ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രതികളുടെ ചിത്രം പ്രചരിപ്പിച്ചു. ഇതിനിടെയാണ് എസ്റ്റേറ്റിലെ ഒഴിഞ്ഞ ഭാഗത്ത് പ്രതികളെ നാട്ടുകാരിൽ ഒരാൾ കണ്ടെത്തിയത്. എവിടെനിന്നെങ്കിലും ഓട്ടോ വിളിച്ചു തരുമോ എന്നാണ് പ്രതികൾ നാട്ടുകാരോട് ചോദിച്ചത്. പ്രതികളാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരൻ ഓട്ടോ വിളിച്ചു തരാം എന്ന് ഉറപ്പുനൽകി രഹസ്യമായി പെരുവന്താനം പൊലീസിൽ വിവരം അറിയിച്ചു. നാട്ടുകാരും സംഘടിച്ചു. ഒടുവിൽ പൊലീസ് എത്തുന്നതിനു തൊട്ടു മുൻപ് തന്നെ നാട്ടുകാർ മൂന്നു പ്രതികളെയും പിടികൂടി പൊലീസിന് കൈമാറി.

Also Read-കാമുകിയായ അമ്മയുടെ ഒത്താശയോടെ 15കാരിയെ നിരന്തര പീഡനത്തിനിരയാക്കി; എസ്ഐ അറസ്റ്റിൽ

കോട്ടയം തൃക്കൊടിത്താനം നാലുകോടി സ്വദേശി സനീഷിന്റെ വീട്ടിൽ ഈ മാസം 18 ന് നടന്ന ആക്രമണത്തിലാണ് പ്രതികളായ തൃക്കൊടിത്താനം പുതുപ്പാറയിൽ അഭിജിത് ചന്ദ്രൻ, നാലുകോടി വാലാടിത്തറ ജിത്തു പ്രസാദ്, ചക്കാലയിൽ ജിതിൻ എം തോമസ് എന്നിവരെ പൊലീസ് പിടികൂടിയത്. പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികൾക്കെതിരെ സനീഷ് മൊഴി നൽകിയതാണ് ആക്രമണത്തിന് പ്രേരണയായത്. പ്രതികളുടെ ആക്രമണത്തിൽ സനീഷിന്റെ ഭാര്യയുടെ മൂക്ക് തകർന്നിരുന്നു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച ജിതിൻ എം തോമസിനെ പോലീസ് വിട്ടയച്ചു. മറ്റ് രണ്ടു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
Published by: Asha Sulfiker
First published: June 26, 2021, 9:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories