• HOME
  • »
  • NEWS
  • »
  • kerala
  • »
  • Women's Safety | സ്ത്രീകളുടെ സ്വയം രക്ഷയ്ക്കായി, 'കവചം', കാവൽ' വീഡിയോകളുമായി കേരള പോലീസ്

Women's Safety | സ്ത്രീകളുടെ സ്വയം രക്ഷയ്ക്കായി, 'കവചം', കാവൽ' വീഡിയോകളുമായി കേരള പോലീസ്

സ്ത്രീകളുടെ സ്വയം സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പാഠങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ ആൽബം ആണ് ഇത്

Kerala Police

Kerala Police

  • Share this:
    കേരള പോലീസ് (Kerala Police) നിർമ്മിച്ച സ്ത്രീ സ്വയം രക്ഷയുമായി (self defense for women) ബന്ധപ്പെട്ട 'കവചം.’, 'കാവൽ'എന്നീ രണ്ടു വീഡിയോകൾ റിലീസ് ചെയ്തു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോലീസ് മേധാവി അനിൽ കാന്ത് IPS റിലീസ് ചെയ്തു. പോലീസ് ഹെഡ് ക്വട്ടേഴ്‌സിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി ഇൻസ്‌പെക്ടർ ജനറൽ ആൻഡ് കമ്മിഷണർ നാഗരാജു IPS സ്വാഗതവും, ADGP മനോജ് എബ്രഹാം IPS നന്ദിയും പറഞ്ഞു.

    ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടേയും, നിമിഷ സജയന്റെയും ഫേസ്ബുക്ക് പേജിലൂടേയും 'കവചം’, 'കാവൽ' എന്നീ രണ്ടു വീഡിയോകൾ പബ്ലിഷ് ചെയ്തു.

    ADGP മനോജ് എബ്രഹാം IPS , ഡിജിപി വിജയ് സാഖറെ IPS , IGP നാഗരാജു IPS, SP ഐശ്വര്യ ഡോങ്‌റെ IPS (concept) എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി മെട്രോ ഇൻസ്‌പെക്ടർ എ. അനന്തലാൽ ആണ് രണ്ടു വീഡിയോയും സംവിധാനം ചെയ്തിരിക്കുന്നത്.

    കവചം, കാവൽ എന്നീ പേരുകളിലുള്ള ആൽബം കേരള പോലീസിന്റെയും നിർഭയ വളണ്ടിയർമാരുടെയും നേതൃത്വത്തിൽ സ്ത്രീകളുടെ സ്വയം സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പാഠങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ ആൽബം ആണ്.





    'കവചം' എന്ന ആൽബത്തിൽ സുഗുണൻ ചൂർണ്ണിക്കരയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകി, - ക്രിസ്ത കല ജ്യോതി, ആതിര ജനകൻ & അരുൺ അശോക്, സായന്ത് എസ്., ശ്യാം പ്രസാദ് എന്നിവർ പാടിയിരിക്കുന്നു.

    കാവൽ എന്ന വീഡിയോയിൽ ഡോ: മധു വാസുദേവന്റെ വരികൾക്ക് റിഥ്വിക് ചന്ദ് ഈണം നൽകിയ ഗാനം പിന്നണി ഗായിക സയനോരയാണ് ആലപിച്ചിരിക്കുന്നത്.

    പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും, ഗാർഹിക അന്തരീക്ഷത്തിലും ഉള്ള അക്രമത്തിനും പീഡനത്തിനും എതിരെ അവരുടെ ശബ്ദം ഉയർത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ വീഡിയോയിലൂടെ ലക്ഷ്യം ഇടുന്നത്. എല്ലാ സ്ത്രീകളെയും പെൺകുട്ടികളെയും ഈ വീഡിയോ പൊതു താല്പര്യത്തിനായി കാണാനും പ്രചരിപ്പിക്കാനും കേരള പോലീസ് അഭ്യർഥിക്കുന്നു.

    Summary: Kerala Police have come up with two videos on self defense for women, which were released through its Facebook page 
    Published by:user_57
    First published: