COVID 19 | വീട്ടിലിരുന്ന് വീഡിയോ കോള്‍ വഴി വൈദ്യപരിശോധന; ആപ്പുമായി കേരള പൊലീസ്

ഡോക്ടര്‍ വീഡിയോ കോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും.

News18 Malayalam | news18
Updated: March 31, 2020, 7:27 PM IST
COVID 19 | വീട്ടിലിരുന്ന് വീഡിയോ കോള്‍ വഴി വൈദ്യപരിശോധന; ആപ്പുമായി കേരള പൊലീസ്
blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്
  • News18
  • Last Updated: March 31, 2020, 7:27 PM IST
  • Share this:
തിരുവനന്തപുരം: അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനമൈത്രി പൊലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്. blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.

കോവിഡ് 19നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

ഡോക്ടര്‍ വീഡിയോ കോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും. തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്.

 



അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ ആപ്പിന്‍റെ ലിങ്ക് (https://play.google.com/store/apps/details?id=com.blueehr.bluetelemed) ഇതോടൊപ്പം.



 
First published: March 31, 2020, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading