കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പ് കോമ്പൗണ്ടിൽ മുദ്രാവാക്യം വിളിയും കല്ലേറും ലാത്തിച്ചാർജും. തീക്കട്ടയിൽ ഉറുമ്പരിക്കുന്നുവോ എന്ന് സംശയിച്ചവർക്ക് തെറ്റി. കല്ലെറിഞ്ഞ സമരക്കാരും പൊലീസുകാർ തന്നെ. ലാത്തിച്ചാർജിന്റെ പുതിയ ശൈലി പരിശീലിപ്പിക്കലായിരുന്നു അരങ്ങേറിയത്.
സമരക്കാരെ തലങ്ങും വിലങ്ങും അടിച്ച് ലാത്തിച്ചാർജ് ചെയ്തിരുന്ന പൊലീസ് ഇനി മുതൽ തോളിലും കാലിലും മാത്രമേ ലാത്തി പ്രയോഗിക്കൂ. ലാത്തിചാർജ് രീതി പരിഷ്ക്കരിച്ച് അഡ്മിനിസ്ട്രേഷൻ ഡി ഐ ജി കെ സേതുരാമൻ തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസിൽ നടപ്പാക്കുകയാണ്. മനുഷ്യാവകാശ ലംലനം ഉണ്ടാകാതെ പരിഷ്കൃത സമൂഹത്തിന് ചേർന്ന രീതിയിലുള്ള പൊലീസ് നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഇനി സമരക്കാർക്ക് നേരെ സമനിലവിട്ടുള്ള ലാത്തി പ്രയോഗം ഉണ്ടാകില്ലെന്ന് സാരം. പൊലീസ് ലാത്തിവീശാൻ തുടങ്ങിയിട്ട് ഒൻപത് പതിറ്റാണ്ടായി. ബ്രിട്ടീഷ് പൊലീസിന്റെ ലാത്തി പ്രയോഗം അതേപടി പകർത്തുകയായിരുന്നു നമ്മളും. ഇനി കാലത്തിനൊത്ത് പൊലീസിന്റെ ശൈലികളും രീതികളും മാറുന്നു. നൂറ് ദിവസത്തിനകം പരിശീലനം പൂർത്തിയാക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.