• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Police| സ്വപ്നക്കും പി സി ജോർജിനുമെതിരെ കേസെടുത്തെന്ന് ഫേസ്ബുക്ക് പേജിൽ അറിയിപ്പ്; കേരള പൊലീസിനെതിരെ രൂക്ഷ വിമർശനം

Kerala Police| സ്വപ്നക്കും പി സി ജോർജിനുമെതിരെ കേസെടുത്തെന്ന് ഫേസ്ബുക്ക് പേജിൽ അറിയിപ്പ്; കേരള പൊലീസിനെതിരെ രൂക്ഷ വിമർശനം

'ക്യാപ്സൂളുകൾ ഇവിടെ നിന്നും ഇറക്കി തുടങ്ങിയോ?', 'എല്ലാ കേസുകളും ഇതുപോലെ പ്രസിദ്ധീകരിക്കുമോ?', ‌'സേനയുടെ ആത്മാഭിമാനം പണയം വെക്കരുത്', 'ഇങ്ങനെയൊരു രീതി പതിവില്ലല്ലോ ഇതെന്ത് പറ്റി പൊലീസിന് ഇവിടെ പോസ്റ്റാൻ'- എന്നിങ്ങനെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

 • Share this:
  തിരുവനന്തപുരം: സ്വപ്‌ന സുരേഷിനും (Swapna Suresh) പി സി ജോർജിനും (PC George) എതിരെ കെ ടി ജലീല്‍ (KT Jaleel) എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച കേരള പൊലീസ് മീഡിയ സെന്ററിന് രൂക്ഷ വിമർശനം. പതിവില്ലാത്ത രീതിയാണെന്നും പൊലീസ് സേനയുടെ ആത്മാഭിമാനം പണയം വെക്കരുതെന്നുമാണ് വിമർശനം.

  ''സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി.ജലീന്റെ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം നമ്പർ 645/22 ആയി കേസ് എടുത്തിരിക്കുന്നത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും''- ഇതായിരുന്നു സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേരിൽ അറിയിപ്പ് വന്നത്.

  Also Read- Kerala Police Twitter Hacked| കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

  ഇതിന് താഴെ ആയിരക്കണക്കിന് പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. 'ക്യാപ്സൂളുകൾ ഇവിടെ നിന്നും ഇറക്കി തുടങ്ങിയോ?', 'എല്ലാ കേസുകളും ഇതുപോലെ പ്രസിദ്ധീകരിക്കുമോ?', ‌'സേനയുടെ ആത്മാഭിമാനം പണയം വെക്കരുത്', 'ഇങ്ങനെയൊരു രീതി പതിവില്ലല്ലോ ഇതെന്ത് പറ്റി പൊലീസിന് ഇവിടെ പോസ്റ്റാൻ', 'ഈ പേജിൽ നിന്നും ഇങ്ങനൊരു പോസ്റ്റ്‌ പ്രതീക്ഷിച്ചില്ല... വളരെ മോശമായി പോയി... ഒരു പാർട്ടിയെയും വെള്ള പൂശുന്ന തരത്തിൽ ഉള്ള പോസ്റ്റ്‌ പോലീസ് കാരുടെ പേജിൽ അത് ശരിയാണോ?', 'ഇത് Kerala state police ന്റെ പേജ് തന്നെ അല്ലെ എന്നൊരും സംശയം ..........', 'കേരളാ പോലീസിന്റെ ഫേസ് ബുക്ക് പേജ് അഡ്മിൻ പോരാളി ഷാജിയാണോ ..', 'സാധാരണക്കാരൻ ഒരു പരാതി പറഞ്ഞാൽ ഇത്രയും ശുഷ്ക്കാന്തി കാണാറില്ലല്ലോ'- എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്.  രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയതെന്നും ജലീല്‍ നേരത്തെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും അതിന് തെളിവായി കഴിഞ്ഞ ദിവസം പുറത്തു വന്ന ജോര്‍ജിന്റെ ശബ്ദരേഖയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  Also Read- Kerala Police| 'മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കും'; പദ്ധതിയുമായി കേരള പൊലീസ്

  സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്.

  ഇത്തരമൊരു നുണക്കഥ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആസൂത്രിതമായ കലാപത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജലീല്‍ പരാതിയില്‍ പറയുന്നു. യുഡിഎഫിലും ബിജെപി.യിലും ഉള്‍പ്പെട്ട യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പൊലീസിനെ ആക്രമിക്കുകയും അതുവഴി നാട്ടിലാകെ സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്.
  Published by:Rajesh V
  First published: