പത്തനംതിട്ട: പസിഫിക് സമുദ്രത്തിലെ കുറില്‍ ദ്വീപില്‍ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചെന്നാരോപിച്ച് യുവാവിന് പെറ്റി അടിച്ച് അടൂര്‍ പൊലീസ്. നെല്ലിമുകള്‍ സ്വദേശി അരുണിനാണ് പൊലീസിന്റെ വിചിത്രമായ പെറ്റി കിട്ടിയത്. സംഭവം അടൂരിലാണെന്നും ജിപിഎസ് സംവിധാനത്തിലെ പിഴവാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
പെറ്റി കിട്ടിയ സ്ഥലം നോക്കിയപ്പോള്‍ സംശയം തോന്നിയാണ് പരിശോധിച്ചത്. അപ്പോഴാണ് പസിഫിക് സമുദ്രത്തിലെ ദ്വീപാണെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം കടുംബവുമൊത്ത് നെല്ലിമുകള്‍ ഭാഗത്തുകൂടി ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതിനായിരന്നു പെറ്റി. എന്നാല്‍ രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം കുറില്‍ ദ്വീപ് എന്നാണ്.
ചിത്രം കൃത്യമാണെന്നും പിഴയീടാക്കാനുള്ള സംവിധാനത്തിലെ ജിപിഎസ് പിഴവാണ് കാരണമെന്നും അടൂര്‍ പൊലീസ് പറയുന്നു. അടിയന്തരമായി പിഴവ് പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കൂടുതല്‍ ആള്ക്കാര് വിദേശ രാജ്യങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് പെറ്റി അടച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.