ഫുട്ബോൾ കമ്പം മൂത്ത് 14കാരൻ നാടുവിട്ടു; 46 ാം ദിവസം ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ ബാലനെ കണ്ടെത്തി കേരള പൊലീസ്
ഫുട്ബോൾ കമ്പം മൂത്ത് 14കാരൻ നാടുവിട്ടു; 46 ാം ദിവസം ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ ബാലനെ കണ്ടെത്തി കേരള പൊലീസ്
ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങിയ മറ്റ് പല ഊഹാപോഹങ്ങൾക്കും വിരാമമായി.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
തിരുവനന്തപുരം: ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14കാരനെ 46 ദിവസങ്ങൾക്ക് ശേഷം കേരള പൊലീസ് കണ്ടെത്തി. ശിശുദിന ദിവസം തന്നെ 14കാരനായ അമറിനെ കണ്ടെത്താൻ കഴിഞ്ഞത് ഒരു നിയോഗമായി കരുതുകയാണ് കേരള പൊലീസ്. കോയമ്പത്തൂരിലെ ഒരു ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയപ്പോഴാണ് അന്വേഷണസംഘം അമറിനെ കണ്ടെത്തിയത്.
46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14കാരന് അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം ഡി വൈ എസ് പി ജിജി മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും ഫുട്ബോള്‍ ക്ലബുകള്‍, വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങൾക്കും ഒടുവിലാണ് ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ അന്വേഷണസംഘം കണ്ടെത്തിയത്.
കേരളപൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം പങ്കുവെച്ചു,
ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി.
46 ദിവസമായി കാണാനില്ലായിരുന്ന 14 കാരൻ അമറിനെ ശിശുദിനം ആഘോഷിക്കുന്ന ഇന്ന് തന്നെ ഒരു നിയോഗം പോലെ കണ്ടെത്തി കേരള പോലീസ്. വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമം.
46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14 കാരന് അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹു. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം DYSP ശ്രീ. ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജി , സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. അതോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങി മറ്റ് പല ഊഹാപോഹങ്ങൾക്കും വിരാമമായി.
കേരളം , തമിഴ്നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും , ഫുട്ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകൾ എന്നിവയുമായി സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ അമര്‍ .
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.