തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്താന്‍ ട്രാന്‍സ്ജെന്‍ഡറുകൾക്ക് പൊലീസിന്റെ അനുമതി. നാല് പേര്‍ക്കാണ് അനുമതി നല്‍കിയത്.
തന്ത്രിയും പന്തളം കൊട്ടാരവും ട്രാന്‍സ്ജെന്‍ഡറുകളുടെ ആവശ്യത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.ട
ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനം നടത്താമെന്ന നിലപാടിലാണ് തന്ത്രി കണ്ഠരര് മോഹനരരും. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്.
ട്രാന്സ്ജന്ഡറുടെ പ്രവേശനത്തിന് തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ.പി നാരായണ വര്‍മ്മയും വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.