• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ്.ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ

Accident | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ്.ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ

പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയായ രാജു ജേക്കബ് ഓടിച്ച ബൈക്ക് തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു

Raju-jacob

Raju-jacob

  • Share this:
    കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കേരള പൊലീസിലെ ഗ്രേഡ് എസ് ഐ മരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടത്തിൽ ഗ്രേഡ് എസ് ഐ മരിച്ചത്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് രാജു ജേക്കബ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയാണ് രാജു ജേക്കബ്.

    മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.

    KSRTC ബസിലെ സ്ഥലപ്പേര് എഴുതിയ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്ക്

    യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിലെ സ്ഥലപ്പേര് എഴുതിയ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ആലപ്പുഴ പൊങ്ങ തെക്കേ മറ്റം ശോശാമ്മ വര്‍ഗീസിനാണ് (58) പരിക്കേറ്റത്. ഇവരെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. വെള്ളിയാഴ്ച വൈകിട്ടോടെ കൈതവന ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. കൈതവന കുഴിയില്‍ ബസ് ഇറങ്ങുന്നതിനിടെയാണ് സ്ഥലപ്പേരുകള്‍ എഴുതിയ ബോര്‍ഡ് ഇളകി ശോശാമ്മയുടെ തലയിലേക്ക് വീണത്.

    മുൻഭാഗത്തെ ഗ്ലാസിന് മുകളിൽ ഒരു ബോക്സിനുള്ളിലായാണ് ബോർഡ് വെച്ചിരുന്നത്. ഈ ബോക്സിന്‍റെ പിൻഭാഗത്തെ കുറ്റി ഇളകിയതോടെയാണ് ബോർഡ് താഴേക്ക് വീണത്. ഈ സമയം ബസ് സ്റ്റോപ്പിൽ നിർത്തി ശോശാമ്മ ഇറങ്ങാനായി ഒരുങ്ങുകയായിരുന്നു. ബോർഡ് തലയിൽ വീണ് മുറിവ് പറ്റിയതോടെ ശോശാമ്മയെ കണ്ടക്ടര്‍ മഞ്ജുളയും ഡ്രൈവര്‍ തങ്കച്ചനും മറ്റു യാത്രക്കാരും ചേർന്ന് ആലപ്പുഴയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാതമിക ചികിത്സ നൽകിയ ശേഷം കണ്ടക്ടര്‍ വിവരം അറി‍യിച്ചത് അനുസരിച്ച്‌ വീട്ടുകാര്‍ അയച്ച ഓട്ടോറിക്ഷയിലാണ് ശോശാമ്മ മടങ്ങിയത്.

    ഡിവൈഡര്‍ മറികടന്ന് പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്

    നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്(Injured). അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഡിവൈഡറിലിടിച്ച് ഉയര്‍ന്നുപൊങ്ങിയ ശേഷം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

    ഇടിയുടെ ആഘാതത്തില്‍ പിന്നിലുള്ള മറ്റൊരു കാറിനടിയിലേക്കാണ് യുവതിയും സ്‌കൂട്ടറും തെറിച്ചുവീണത്. ആ വാഹനത്തിലേക്കും അപകമുണ്ടാക്കിയ കാര്‍ ഇടിച്ചുകയറി. ഇതോടെ യുവതി രണ്ടു വാഹനത്തിന് ഇടയില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.

    Also Read-Death | സ്വർണത്തരികൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മാൻഹോളിലിറങ്ങി; യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

    അതേസമയം റോഡില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് മുറിച്ചുകടക്കാന്‍ ഡിവൈഡറില്‍ നിന്നിരുന്ന ഒരു സ്ത്രീ അപകടത്തില്‍നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളും സിസിടിവി വീഡിയോയിലുണ്ട്.
    Published by:Anuraj GR
    First published: