• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർഗോഡ് ഗ്രേഡ് എസ്ഐ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ

കാസർഗോഡ് ഗ്രേഡ് എസ്ഐ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ

കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസർഗോഡ് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

  • Share this:

    കാസർഗോഡ്: ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസർഗോഡ് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കെത്താത്തതിനെ തുടര്‍ന്ന് വൈകിട്ട് 4.45 മണിയോടെ മറ്റ് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Also Read- കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

    ഭാര്യയോടും മകളോടും ഒപ്പം നേരത്തെ കാസർഗോഡ് തന്നെയാണ് വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സർക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം. ഇതിനുശേഷം ബൈജു പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റിയിരുന്നു.

    Also Read- വയനാട്ടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു

    ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. കാസർഗോഡ് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. കൊല്ലത്തെ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റ് മോര്‍ത്തിനായി മൃതദേഹം കാസർഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Published by:Rajesh V
    First published: