• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan| പൊലീസിന് ഇരട്ട നീതി; ചർച്ച വഴി മാറ്റാൻ സിപിഎം കലാപം നടത്തുന്നു: വിഡി സതീശൻ

VD Satheesan| പൊലീസിന് ഇരട്ട നീതി; ചർച്ച വഴി മാറ്റാൻ സിപിഎം കലാപം നടത്തുന്നു: വിഡി സതീശൻ

മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സിപിഎം കേരളത്തില്‍ കലാപം നടത്തുകയാണ്.

  • Share this:
കൊച്ചി: സംസ്ഥാനത്ത് പൊലീസ് രണ്ട് തരം നീതി നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. എന്നാൽ വിഴിഞ്ഞം എസ് ഐയെ തലക്കടിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ വധശ്രമത്തിന് കേസില്ല.

മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സിപിഎം കേരളത്തില്‍ കലാപം നടത്തുകയാണ്. സർക്കാരിന്റെ സൗജന്യം പറ്റുന്ന സാംസ്കാരിക നായകരും പ്രതികരിക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.
Also Read-വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം; കോടിയേരി ബാലകൃഷ്ണൻ

പയ്യന്നൂരില്‍ സിപിഎം പ്രവർത്തകർ ഗാന്ധിപ്രതിമ തകർത്തപ്പോഴും കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ടപ്പോഴും ഒരു സാംസ്‌കാരിക നേതാവിനേയും കണ്ടില്ല. ‌‌അവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ്. സര്‍ക്കാരിന്റെ ഔദാര്യം കൈപ്പറ്റി അതില്‍ ജീവിക്കുന്ന സാംസ്‌കാരിക നായകരാണ് 'മുഖ്യമന്ത്രിക്കൊപ്പം' എന്ന പരിപാടി നടത്തുന്നത്.

വിമാനത്തിൽ പ്രതിഷേധിച്ച സഭവത്തിൽ കേസെടുക്കാൻ വേണ്ടിയാണ് കോടിയേരി ബാലകൃഷ്ണൻ മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞതെന്നും സതീശൻ പറഞ്ഞു. വിമാനത്തിൽ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എല്ലാവരുടെയും കൈകളിലുണ്ട്. ‌‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ ഈ വിഷയത്തില്‍ അഭിപ്രായം കാര്യങ്ങള്‍ മാറ്റിപ്പറയുന്നതെന്നും സതീശൻ ആരോപിച്ചു.

Also Read-'വലതുപക്ഷഗൂഡാലോചനയ്ക്കെതിരേ മുഖ്യമന്ത്രിക്ക് പിന്തുണ'; സാംസ്കാരിക നായകർ സെക്രട്ടേറിയറ്റിനു മുന്നിൽ

വിമാനത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടന്നത് വധശ്രമം: കോടിയേരി ബാലകൃഷ്ണൻ

വിമാനത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇപി ജയരാജനെയും മറ്റും സന്ദർഭോചിതമായ ഇടപെടൽകൊണ്ടാണ് അക്രമികൾക്ക് പിണറായി വിജയനെ തൊടാൻ കഴിയാതിരുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങും മുൻപാണ് അക്രമികൾ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുത്തതെന്നും
പഞ്ചാബിലെ ഭിന്ദ്രൻവാല ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് കോൺഗ്രസുകാർ ശ്രമിക്കുന്നതെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.
Published by:Naseeba TC
First published: