നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിങ്ങള്‍ നിരീക്ഷണത്തിലാണ്; വ്യാജ പ്രൊഫൈല്‍ വഴി അസഭ്യം പറയുന്നവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേരള പൊലീസ്

    നിങ്ങള്‍ നിരീക്ഷണത്തിലാണ്; വ്യാജ പ്രൊഫൈല്‍ വഴി അസഭ്യം പറയുന്നവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേരള പൊലീസ്

    വ്യാജ പ്രൊഫൈലുകള്‍ ആദ്യം നിരോധിക്കണമെന്നും അസഭ്യം പറയുന്നവരെക്കാള്‍ കൂടുതല്‍ വര്‍ഗീയത പറയുന്നവരാണെന്നും ചിലര്‍ കമന്റ് രേഖപ്പെടുത്തി.

    • Share this:
      തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍(Social Media) വ്യാജ അക്കൗണ്ടുകള്‍(Fake Account) വഴി അസഭ്യം പറയുന്നവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേരള പൊലീസ്(Kerala Police). ഫേസ്ബുക്കില്‍ ഏറെയും കാണാവുന്ന ആളുകളാണ് ഫേക്ക് അക്കൗണ്ടുകളില്‍ വന്ന് അസഭ്യം പറയുന്നവര്‍. കൂടാതെ അസഭ്യം നിറഞ്ഞ ട്രോളുകള്‍ പങ്കുവെക്കാനായി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

      എഫ്എഫ്‌സി(FFC) പോലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. പോസ്റ്റിന് താഴെ കേരള പൊലീസിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.

      വ്യാജ പ്രൊഫൈലുകള്‍ ആദ്യം നിരോധിക്കണമെന്നും അസഭ്യം പറയുന്നവരെക്കാള്‍ കൂടുതല്‍ വര്‍ഗീയത പറയുന്നവരാണെന്നും ചിലര്‍ കമന്റ് രേഖപ്പെടുത്തി. എന്നാല്‍ ലോകാവസാനം വരെ നിങ്ങള്‍ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും നിരീക്ഷണങ്ങള്‍ക്ക് ഒരു അറുതി വരുത്താനും കമന്റുകള്‍ എത്തുന്നുണ്ട്.


      ഫോൺ എടുക്കുന്നില്ലെന്ന് പരാതി; പരീക്ഷാഭവനിൽ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ സന്ദർശനം

      തിരുവനന്തപുരം:ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പരീക്ഷാഭവനില്‍ വിദ്യാഭ്യാസ മന്ത്രിയുടെ( Education minister) മിന്നല്‍ സന്ദര്‍ശനം.പൂജപ്പുരയിലെ പരീക്ഷാഭവനില്‍(pareeksha-bhavan) വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും ആവാശ്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനില്‍ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി പി ശിവന്‍കുട്ടി (V Sivankutty) പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

      പരീക്ഷാഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിലേക്ക് വന്ന ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

      ഇത്തരത്തിലുള്ള പരാതി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയ്ക്ക് ഉറപ്പു നല്‍കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിര്‍ദേശം കൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്.

      അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും വിദ്യാഭ്യാസ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ മാതൃകാപരമായ സമീപനം സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നതിനു മുന്നോടിയായി കൃത്യമായ ക്രമീകരണങ്ങള്‍ റസ്റ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന പരാതികളും ആക്ഷേപവും ശക്തമായിരുന്നു.

      ഈ സാഹചര്യത്തിലാണ്  പൊതുമരാമത്ത് മന്ത്രി റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. റസ്റ്റ് ഹൗസിലെ അടുക്കള അടക്കം മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ റസ്റ്റ് ഹൗസ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിരുന്നു. റസ്റ്റ് ഹൗസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടാണ് മന്ത്രി നിലപാട് കടുപ്പിച്ചത്.
      Published by:Jayesh Krishnan
      First published:
      )}