• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുർബാന ഏകീകരണ തർക്കം; എറണാകുളം സെൻറ് മേരീസ് ബസിലിക്ക അടച്ചിടാന്‍ ശുപാര്‍ശ

കുർബാന ഏകീകരണ തർക്കം; എറണാകുളം സെൻറ് മേരീസ് ബസിലിക്ക അടച്ചിടാന്‍ ശുപാര്‍ശ

സിനഡ് തീരുമാനപ്രകാരം ഏകീകൃത കുര്‍ബാന നടത്താനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞിരുന്നു

  • Share this:

    സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന എറണാകുളം സെൻറ് മേരീസ് ബസിലിക്ക അടച്ചിടാന്‍ പോലീസിന്‍റെ ശുപാര്‍ശ. പ്രശ്നത്തിന് പരിഹാരം ആകും വരെ ദേവാലയം അടച്ചിടണമെന്നും നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നുമാണ് ശുപാര്‍ശ.

    സിനഡ് തീരുമാനപ്രകാരം ഏകീകൃത കുര്‍ബാന നടത്താനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞതിന് പിന്നാലെ സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെൻറ് മേരീസ് ബസിലിക്കയില്‍  ഞായറാഴ്ച രാവിലെ സംഘര്‍ഷമുണ്ടായിരുന്നു.

    കുര്‍ബാനയര്‍പ്പിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുര്‍ബാന ഏകീകരണത്തെ എതിര്‍ക്കുന്നവര്‍ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ മുറ്റത്ത് സംഘടിച്ചിരുന്നു. ഇവര്‍ പള്ളിയുടെ ഗേറ്റ് ഉള്ളില്‍ നിന്ന് അടച്ചിരുന്നു.

    Also Read-ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞു; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘർഷാവസ്ഥ

    ആര്‍ച്ച് ബിഷപ്പ് എത്തിയതോടെ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവര്‍ കൈയ്യടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു. ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പോലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസലിക്കയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്.

    ഇതോടെ വിശ്വാസികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആര്‍ച്ച് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ അതിരൂപതാ ആസ്ഥാനത്തേക്ക് ഗേറ്റ് ചവിട്ടിപ്പൊളിച്ച് തള്ളിക്കയറുകയായിരുന്നു.ആര്‍ച്ച് ബിഷപ്പിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിച്ചു.

    2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയും തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല. സിറോ മലബാര്‍ സഭയിലെ മറ്റ് എല്ലാ രൂപതകളും ഏകീകൃത കുര്‍ബാനയിലേക്ക് മാറിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ മാത്രം പ്രതിഷേധം തുടരുകയായിരുന്നു.

    Published by:Arun krishna
    First published: