ബ്യൂട്ടി പാർലർ വെടിവെയ്പ്പ്: മുംബൈ പൊലീസിന്‍റെ സഹായം തേടി അന്വേഷണസംഘം

News18 Malayalam
Updated: December 19, 2018, 9:58 AM IST
ബ്യൂട്ടി പാർലർ വെടിവെയ്പ്പ്: മുംബൈ പൊലീസിന്‍റെ സഹായം തേടി അന്വേഷണസംഘം
  • Share this:
കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയപ്പ് കേസിൽ കേരള പോലീസ് മുബൈ പോലീസിന്റെ സഹായം തേടി. കേസിൽ അധോലോക നായകൻ രവി പൂജാരിക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് മുബൈ പോലീസിന്റെ സഹായം തേടിയത്. ഇക്കാര്യത്തിൽ മുംബൈ പൊലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. അധികം സംഭവത്തിൽ രവി പൂജാരിയുടെ ബന്ധം സ്ഥിരീകരിക്കാനാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ലീന മരിയ ഇന്നലെ നൽകിയ മൊഴി പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കിൽ ലീന മരിയ പോളിനെ വീണ്ടും വിളിച്ചു വരുത്തും.

പൊലീസിന് മൊഴിനൽകിയതിന് ശേഷവും തനിക്ക് അധോലോക നായകൻ രവി പൂജാരിയിൽ നിന്ന് വധഭീഷണി ഉണ്ടായെന്ന് ബ്യൂട്ടി പാർലർ ഉടമ കൂടിയായ നടി ലീന മരിയ പോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊച്ചി പനമ്പിളി നഗറിലെ കടയിലേക്ക് പലതവണ ഫോൺകോൾവന്നു. കൊലപ്പെടുത്തുമെന്നാണ് അവസാന ഭീഷണിയെന്നും ലീന മരിയ ന്യൂസ് 18-നോട് പറഞ്ഞു. കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് ലീന മരിയ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾപോലും രവി പൂജാരിക്ക് ചോർത്തിക്കൊടുക്കാൻ ആളുകളുണ്ടെന്നും ലീന മരിയ പറഞ്ഞു.

വെടിവെപ്പിന് ശേഷവും രവി പൂജാര ഭീഷണിപ്പെടുത്തിയെന്ന് ലീന മരിയ പോൾ

ഡിസംബർ 15ന് വൈകുന്നേരത്തോടെയാണ് പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്ക് രണ്ടംഗ സംഘം ബൈക്കിലെത്തി നിറയൊഴിച്ചത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും ചലച്ചിത്ര നടിയുമായ ലീന മരിയാ പോളിന്‍റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ. ലീനയിൽ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ ഫോൺ സന്ദേശം ലഭിച്ചിരുന്നുവെന്നും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള ക്വട്ടേഷൻ ആക്രമണമാണ് ബ്യൂട്ടി പാർലറിന് നേരെ ഉണ്ടായതെന്നുമാണ് സൂചന.
First published: December 19, 2018, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading