ഇടുക്കി ചിന്നക്കനാലില്‍ നിന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍റെ പേരില്‍ തട്ടിപ്പ്. കൊമ്പന് അരി വാങ്ങാനും ചിന്നക്കനാലില്‍ തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കുള്ള ചെലവ് എന്ന പേരിലാണ് 8 ലക്ഷം രൂപയോളം പലരില്‍ നിന്നായി പിരിച്ചെടുത്തത്. എറണാകുളം സ്വദേശികളായ ചിലര്‍ ചേർന്ന് ഏപ്രിൽ 30ന് രൂപീകരിച്ച ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ് ഗ്രൂപ്പ് വഴിയാണ് പിരിവ് നടത്തിയിരുന്നത്. സംസ്ഥാനത്തെ പ്രമുഖ മൃഗസ്നേഹികളെയും ഇവര്‍ ഗ്രൂപ്പിന്റെ ഭാഗമാക്കിയിരുന്നു.
അരിക്കൊമ്പൻ ഇതൊക്കെ അറിയുന്നുണ്ടോ? വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പണപ്പിരിവെന്ന് പരാതി
സംഭവത്തെ കുറിച്ച് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പൊതുപ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എഡിജിപി എം.ആർ.അജിത് കുമാറിനാണ് അന്വേഷണച്ചുമതല. ഗ്രൂപ്പിന്‍റെ അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്ന സൈനികന്‍ അടക്കമുള്ള ചിലരാണ് അരിക്കൊമ്പന്‍റെ പേരിലുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
സിനിമാ താരത്തിന്‍റെ സഹോദരി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്‍റെ ഭര്‍ത്താവ് ഒരു എന്‍ആര്‍ഐ ആണെന്നും അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചാൽ അന്വേഷണം ഉണ്ടാവില്ലെന്ന് ഗ്രൂപ്പുകളിൽ അറിയിച്ചിരുന്നു. പ്രവാസികളില്‍ നിന്നടക്കം 8 ലക്ഷം രൂപയാണ് ഇത്തരത്തില്‍ സംഘം പിരിച്ചെടുത്തതെന്ന് പരാതിയില്‍ പറയുന്നു. വിവിധ സമൂഹമാധ്യമങ്ങളിലായി അരിക്കൊമ്പന്‍റെ പേരില്‍ നിരവധി കൂട്ടായ്മകളാണ് പ്രവര്‍ത്തിക്കുന്നത്.
അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ; രണ്ടുദിവസമായി ഇറക്കിവിട്ട മുല്ലക്കൊടിയിൽ തുടരുന്നു
അതേസമയം, തങ്ങള്‍ക്ക് നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ‘ എന്നും അരിക്കൊമ്പനൊപ്പം’ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അരിക്കൊമ്പനുവേണ്ടി 7 ലക്ഷം രൂപ ചിലർ പിരിച്ചെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തന്നെ തുടരുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട മുല്ലക്കുടി ഭാഗത്താണ് കൊമ്പന്‍ ഇപ്പോഴുള്ളത്. അതേസമയം അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയെന്ന വാദവും വനം വകുപ്പ് നിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Fraud, Whatsapp group