നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും കേരള പൊലീസിന്റെ ബീറ്റ് ബോക്സ് എടുത്തുമാറ്റി

    മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും കേരള പൊലീസിന്റെ ബീറ്റ് ബോക്സ് എടുത്തുമാറ്റി

    സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മോൺസണിന്റെ വീടിന് മുന്നിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത്.

    Monson Mavunkal

    Monson Mavunkal

    • Share this:
      കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സൺ മാവുങ്കലിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്സ് കേരള പൊലീസ് എടുത്തുമാറ്റി. കലൂരിലെ വീട്ടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്സാണ് എടുത്തുമാറ്റിയത്. കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങൾ മോൺസണ് ലഭിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

      Also Read- മോൺസന്റെ കാർ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും ഘടിപ്പിച്ചത്; വീട്ടിൽ പൊലീസ് ബീറ്റ്ബോക്സും

      സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മോൺസണിന്റെ വീടിന് മുന്നിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത്. ഇയാളുടെ കൊച്ചിയി കലൂരിലെയും ചേര്‍ത്തലയിലേയും വീടുകളിലാണ് ബീറ്റ് ബോക്‌സ് പൊലീസ് സ്ഥാപിച്ചിരുന്നത് . വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്‌സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.

      Also Read- പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ്: മോൺസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

      പൊലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നില്‍ ബീറ്റ് ബോക്‌സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. ഇന്നും പോലീസ് ഈ ബീറ്റ്‌ബോക്‌സില്‍ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിരുന്നു. വിവാദമായതോടെ ബീറ്റ് ബോക്‌സ് വെക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ചിരുന്നു. ഇതേ തുടർന്നാണ് ബീറ്റ് ബോക്സ് എടുത്ത് മാറ്റാൻ നടപടി സ്വീകരിച്ചത്.

      Also Read- വിവാദ നായകൻ മോൺസൺ മാവുങ്കലിന്​ ഉന്നതരുമായി ബന്ധം; കെ സുധാകരൻ, ബെഹ്​റ, മോഹൻ ലാൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

      അതേസമയം, മോൺസണിന്റെ ആഡംബര കാറില്‍ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും കമ്പ്യൂട്ടറും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളതെന്നും ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു മിനി ഓഫീസായിട്ടാണ് കാര്‍ മാറ്റിയെടുത്തത്. വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു. മോണ്‍സണ്‍ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ ആയ ഡോഡ്ജിലാണ് ഈ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

      Also Read- 'മോന്‍സണുമായി ബന്ധമുണ്ട്; ആരോപണങ്ങള്‍ക്ക് പിന്നില്‍ കറുത്ത ശക്തി'; കെ സുധാകരന്‍

      ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മോൺസണിനുണ്ട്. വാഹന വ്യൂഹമായിട്ടാണ് യാത്ര ചെയ്യാറുള്ളത്. മുന്നിലും പിന്നിലും പോകുന്ന വാഹനങ്ങളിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറാൻ വാക്കി ടോക്കിയടക്കമുള്ള സംവിധാനങ്ങളുമുണ്ട്.
      Published by:Rajesh V
      First published:
      )}