Kerala Police Twitter Hacked| കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു
Kerala Police Twitter Hacked| കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു
2013 സെപ്തംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കേരള പൊലീസിന്റെ (Kerala Police) ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് (oak paradise) എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിട്ടുണ്ട്.
2013 സെപ്തംബര്‍ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. എൻഎഫ്ടി വിപണനം ആണ് ഇപ്പോൾ അക്കൗണ്ടിലൂടെ നടക്കുന്നത്.
അർജുൻ ആയങ്കിക്ക് പുറമേ ഒരാൾക്ക് കൂടി കാപ്പ ചുമത്തി പൊലീസ്
അർജുൻ ആയങ്കിക്ക് പുറമെ ക്രിമിനൽ കേസ്സുകളിലെ പ്രതിയായ മറ്റെരാൾക്ക് കൂടി കാപ്പ ചുമത്തി കണ്ണൂർ പോലീസ്. അസ്ക്കര്‍ യു കെ (41) എന്ന കോളാരി സ്വദേശിക്ക് എതിരെയാണ് നടപടി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 3 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അസ്ക്കര്‍. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 (കാപ്പ) വകുപ്പ് 15(1) പ്രകാരം നടപടി സ്വീകരിച്ചാണ് ഇയാളെ നാടുകടത്തിയത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര് നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ കാപ്പ ചുമത്തി ഉള്ള നടപടിക്ക് ഉത്തരവിട്ടത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകളിലെ പ്രതി അർജുൻ ആയങ്കിക്കൊപ്പം ആണ് അസ്ക്കറിനെയും നാടുകടത്താൻ ഡിഐജി ഉത്തരവിട്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് അർജുൻ ആയങ്കി എന്ന കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുകൂടാതെയാണ് മറ്റ് കേസുകളിലെ പങ്കും പോലീസ് കണ്ടെത്തിയിട്ടുള്ളത്.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് പൂർണമായ വിലക്കാണ് അസ്കറിനും അർജുൻ ആയങ്കിക്കും ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇരുവർക്കും സാധിക്കില്ല.
കണ്ണൂർ ജില്ലയിൽ കാപ്പ ചുമത്തി നാടുകടത്തുന്നതിന് ആയി പത്തു പേരുടെ പട്ടികയാണ് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ തയ്യാറാക്കിയത്. രണ്ടുപേർക്ക് എതിരെ നേരത്തെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അസ്കറും അർജുൻ ആയങ്കിയും ഉൾപ്പെടെ നാലു പേർ ഇപ്പോൾ കാപ്പാ നടപടികൾ നേരിട്ട് ജില്ലയ്ക്ക് പുറത്താണ്. ബാക്കി ആറുപേരെ സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ റേഞ്ച് ഡിഐജി ക്ക് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെയും വൈകാതെ നടപടി ഉണ്ടാകും എന്നാണ് സൂചന.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.