നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രാഫിക്കില്‍ കുടുങ്ങിയ ആംബുലന്‍സിനെ കടത്തിവിട്ട പൊലീസുകാരനു സോഷ്യല്‍മീഡിയയുടെ കൈയ്യടി

  ട്രാഫിക്കില്‍ കുടുങ്ങിയ ആംബുലന്‍സിനെ കടത്തിവിട്ട പൊലീസുകാരനു സോഷ്യല്‍മീഡിയയുടെ കൈയ്യടി

  • Last Updated :
  • Share this:
   കോട്ടയം: സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥന്‍. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെയും കൊണ്ട് വരുന്ന വഴി ട്രോഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിനെ വേഗത്തില്‍ കടത്തിവിട്ട പൊലീസുകാരനാണ് സോഷ്യല്‍മീഡിയയില്‍ ഹീറോയായിരിക്കുന്നത്.

   ട്രാഫിക്ക് ബ്ലോക്കില്‍ ആംബുലന്‍സ് കുടുങ്ങിയപ്പോള്‍ വാഹനത്തിന് മുന്നില്‍ ഓടിയാണ് പൊലീസുകാരന്‍ തന്റെ ജോലി നിറവേറ്റിയത്. ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങളെല്ലാം ആംബുലന്‍സ് കടന്നു പോകുന്നതിനായി നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഇദ്ദേഹം. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും പോകാന്‍ വഴിയില്ലാതിരുന്നിടത്തിലൂടെയായിരുന്നു ഇദ്ദേഹം ആംബുലന്‍സിന് വഴിയൊരുക്കിയത്.

   Also Read:  സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

   ആംബുലന്‍സില്‍ ഉള്ളവര്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് രാധാകൃഷ്ണനാണ് ഇതെന്നും ജോലിയോടുള്ള ആത്മാര്‍ത്ഥതയും രോഗിയോട് കാണിച്ച മനുഷ്യത്വവും അഭിനന്ദിക്കപ്പെടേണ്ടതാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.


   First published:
   )}