നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്

  ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്

  വൻതുക അല്ലെങ്കിൽ സമ്മാനങ്ങൾ ലഭിച്ചുവെന്ന സന്ദേശമാണ് ആളുകളെ തേടിയെത്തുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി സർവീസ് ചാർജ്ജായോ ടാക്സായോ ഒരു തുക നൽകാൻ ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ്.

  representative image

  representative image

  • Share this:
   ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന വൻതുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കത്തുകൾ വഴിയോ ഫോൺകോളുകൾ വഴിയോ ആണ് തട്ടിപ്പ്.

   Also Read-ചക്ക വേവിക്കുന്നതിലെ തർക്കം അമ്മായിഅമ്മയുടെ ജീവനെടുത്തു; മരുമകൾ പിടിയിൽ

   വൻതുക അല്ലെങ്കിൽ സമ്മാനങ്ങൾ ലഭിച്ചുവെന്ന സന്ദേശമാണ് ആളുകളെ തേടിയെത്തുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി സർവീസ് ചാർജ്ജായോ ടാക്സായോ ഒരു തുക നൽകാൻ ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ്. ഇത്തരത്തിൽ പണം നൽകുന്നവരുടെ പണം മുഴുവൻ നഷ്ടമാവുകയും ചെയ്യും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം.

   കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

   - ജാഗ്രത പാലിക്കുക.
   പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന കത്തുകൾ വഴിയോ, ഫോൺകാളുകൾ വഴിയോ വൻതുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാർ നമ്മളെ ബന്ധപ്പെടുകയും; സമ്മാനം കൈപറ്റുന്നതിന് സർവീസ് ചാർജ്ജായോ, ടാക്‌സായോ തുക നൽകാൻ ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരത്തിൽ തുക നൽകുന്ന പക്ഷം, നമ്മുടെ പണം നഷ്ട്ടപ്പെടുന്നതായിരിക്കും. ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയുംവേഗം സൈബർ പോലീസിനെ വിവരം അറിയിക്കുക.   ലോക്ഡൗൺ കാലത്ത് ഇത്തരം സൈബർ തട്ടിപ്പുകൾ വളരെ കൂടിയിരിക്കുകയാണ്. നേരത്തെ ജോലിവാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. വാട്സ്ആപ്പ് വഴി നടക്കുന്ന ജോലി തട്ടിപ്പിനെതിരെ കേരള പൊലീസ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിൽ 'വർക്ക് ഫ്രം ഹോം' ജോലി അവസരങ്ങളാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം ചെയ്തിരുന്നത്.

   നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകൾ ഇത്തരമൊരു ചതിക്കുഴിയിൽ വീഴാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്.

   വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന തട്ടിപ്പ് സന്ദേശങ്ങൾ കൂടി പങ്കു വച്ചു കൊണ്ടാണ് കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ 'ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ' സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലാണ് ഇത്തരം മെസേജുകൾ എത്തുന്നത്. അവർ തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വിലപ്പെട്ട പല ഡാറ്റകളും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് അറിയിച്ചത്.  ഇത്തരം തട്ടിപ്പുകൾ വീണുപോയാൽ തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുന്നതിനൊപ്പം വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
   Published by:Asha Sulfiker
   First published:
   )}