വീഡിയോ കോള്‍ ഹണിട്രാപ് തട്ടിപ്പ്; ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അതേസമയം പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരം: വീഡിയോ കോള്‍ ഹണിട്രാപ്പ് തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഹണിട്രാപ്പില്‍ പെട്ടാല്‍ യാതൊരു കാരണവശാലും തട്ടിപ്പുകാര്‍ക്ക് പണം കൈമാറരുതെന്നും ഉടന്‍ പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് നിര്‍ദേശം. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് സുന്ദരിയുടെ വലയില്‍ അകപ്പെട്ടത്. ഇവരില്‍ മിക്കവര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐയ്ക്ക് ആറു ലക്ഷം രൂപയാണ് തട്ടിപ്പില്‍ നഷ്ടമായത്
പരിചയപ്പെടുന്ന പൊലീസുകാരുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ യുവതി തന്നെ മുന്‍കൈ എടുക്കുകയും, പിന്നീട് ഗര്‍ഭിണിയാണെന്ന് അറിയിച്ച് പണം ആവശ്യപ്പെടുകയും ചെയ്യും. ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ, പൊലീസുകാരുടെ താമസസ്ഥലത്ത് എത്തിയോ ഹോട്ടലില്‍ വെച്ചോ ആണ് യുവതി ശാരീരികബന്ധം പുലര്‍ത്തുന്നത്. ഈ ബന്ധം തുടരുകയും, പെട്ടെന്ന് ഒരു ദിവസം ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
advertisement
അതിനു ശേഷം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യും. പ്രശ്‌നം ഒതുക്കി തീര്‍ക്കുന്നതിനായി ലക്ഷ കണക്കിന് രൂപയാണ് യുവതി ആവശ്യപ്പെടുന്നത്. ഇതോടെയാണ് കുരുക്കില്‍ അകപ്പെടുന്ന പൊലീസുകാര്‍ വന്‍ തുക നല്‍കാന്‍ തയ്യാറാകുന്നത്.
പുതിയ ബാച്ചിലെ ചില എസ് ഐമാരാണ് ഏറ്റവും പുതിയതായി ഹണി ട്രാപ്പ് കുടുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും ലക്ഷണങ്ങളും പതിനായിരങ്ങളും നഷ്ടമായി. എന്നാല്‍ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാന്‍ തയ്യാറായില്ല. സമൂഹമാധ്യമങ്ങള്‍ വഴി പൊലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയപ്പെടുന്ന പൊലീസുകാര്‍ വഴി കൂടുതല്‍ പൊലീസുകാരിലേക്ക് ബന്ധം സ്ഥാപിക്കുകയാണ് യുവതി ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2021 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീഡിയോ കോള്‍ ഹണിട്രാപ് തട്ടിപ്പ്; ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്


