• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹോളിഡേ പാക്കേജുകളുമായി കേരള പൊലീസ്: വിയ്യൂരും കണ്ണൂരും പൂജപ്പുരയും പ്രധാന ഡെസ്റ്റിനേഷനുകൾ

ഹോളിഡേ പാക്കേജുകളുമായി കേരള പൊലീസ്: വിയ്യൂരും കണ്ണൂരും പൂജപ്പുരയും പ്രധാന ഡെസ്റ്റിനേഷനുകൾ

കേരള പൊലീസിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചുമാണ് കമന്‍റുകൾ.

കേരള പൊലീസ് പോസ്റ്റ്

കേരള പൊലീസ് പോസ്റ്റ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കുറ്റവാളികൾക്ക് ഹോളിഡേ പാക്കേജുകളുമായി കേരള പൊലീസ്. ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് 'ഹാപ്പി ഹോളിഡേയ്സ്' എന്ന പേരിൽ കേരള പൊലീസ് ഹോളിഡേ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഒരു കുറ്റം ചെയ്യുന്നതിനു മുമ്പ് ചിന്തിക്കൂ, അവസാനത്തെ സ്ഥലം നിങ്ങൾക്കായി' കാത്തിരിപ്പുണ്ട് എന്ന പേരിലാണ് പൊലീസ് ഹോളിഡേ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

    വിയ്യൂർ, കണ്ണൂർ, പൂജപ്പുര ജയിലുകളുടെ ചിത്രവും കൊടുത്തിട്ടുണ്ട്. കുറ്റം ചെയ്താൽ പിടിച്ച് ജയിലിൽ ഇടുമെന്നാണ് പൊലീസ് ട്രോളൻ ഉദ്ദേശിച്ചതെങ്കിലും വിപരീതഫലമാണ് ഉണ്ടായത്. കേരളത്തിലെ തടവുശിക്ഷ സത്യത്തിൽ ടൂർ പാക്കേജ് തന്നെയാണെന്ന് ആയിരുന്നു ഒരു കമന്‍റ്.



    'ശരിക്കും അവിടെ വരുന്നവർക്ക് ടൂർ തന്നെ അല്ലേ. വീട്ടിൽ കഴിക്കാൻ പോലും കിട്ടാത്ത ഫുഡ് അല്ലേ ഫ്രീ ആയി കൊടുക്കുന്നത്. പർട് time job koode' എന്നായിരുന്നു പൊലീസിന്‍റെ ഹോളിഡേ പാക്കേജ് പോസ്റ്റിന് ലഭിച്ച ഒരു കമന്‍റ്. എന്നാൽ, 'ബന്ധുരേ കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' എന്ന കവിവചനം കൊണ്ടായിരുന്നു പൊലീസ് അതിന് മറുപടി പറഞ്ഞത്

    അതേസമയം, കേരള പൊലീസിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചുമാണ് കമന്‍റുകൾ.
    Published by:Joys Joy
    First published: