HOME » NEWS » Kerala » KERALA POLLS VOTERS LIST HOW YOU CAN CHECK YOUR NAME IN VOTERS LIST

Kerala Polls Voters List തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ? എങ്ങനെ കണ്ടുപിടിക്കാം

ഈ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ രണ്ടവസരം കൂടി നൽകും. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആകും ആദ്യ അവസരം

News18 Malayalam | news18-malayalam
Updated: June 19, 2020, 2:24 PM IST
Kerala Polls Voters List തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ? എങ്ങനെ കണ്ടുപിടിക്കാം
voters list for local body election
  • Share this:
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുൻസിപ്പാലിറ്റികളിലേയും ആറു മുൻസിപ്പൽ കോർപ്പറേഷനുകളിലേയും വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ വോട്ടർമാരിൽ 1,25,40,302 പുരുഷന്മാരും 1,36,84,019 സ്ത്രീകളുമുണ്ട്. 180 ട്രാൻസ്ജെൻഡറുകൾക്കും ഇത്തവണ വോട്ടവകാശമുണ്ട്. 14,79,541 പുതിയ വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 6,78,147 പുരുഷന്മാരും 8,01,328 സ്ത്രീകളും 66 ട്രാൻസ് ജെൻഡറുകളുമുണ്ട്. വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് വെബ്സൈറ്റിൽ പരിശോധിക്കാനാകും. എങ്ങനെയെന്ന് നോക്കാം...

1. ആദ്യം തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഔദ്യോഗിക വെബ്സൈറ്റ്  സന്ദർശിക്കുക

2. ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്, പോളിങ് സ്റ്റേഷൻ തുടങ്ങിയവ നൽകാം

3. ഒടുവിൽ ക്യാപ്ച കൃതയമായി നൽകിയശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

4. താഴെയായി വോട്ടർപട്ടിക ദൃശ്യമാകം. ഇതു വിശദമായി പരിശോധിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് നോക്കാവുന്നതാണ്.

മരിച്ചവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4,34,317 വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കി. ഈ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ രണ്ടവസരം കൂടി നൽകും. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആകും ആദ്യ അവസരം. തെരഞ്ഞെടുപ്പിനു തൊട്ടു മുന്നേ ഒരിക്കൽക്കൂടി അവസരം നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. അതിനു ശേഷം വോട്ടർ പട്ടിക പുതുക്കും.
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS]Petrol Price | ഇന്ധന വില തുടര്‍ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
വോട്ടർ പട്ടിക പുതുക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ 2,51,58,230 വോട്ടർമാരാണ് ഉണ്ടായിരുന്നത്. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളും പരാതികളും പരിഹരിച്ചാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ എടയൂർ, എടപ്പാൾ ഗ്രാമപഞ്ചായത്തുകളിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് പ്രോട്ടോക്കോൾ കാരണം അടച്ചിട്ടിരിക്കുന്ന ഈ പഞ്ചായത്തുകൾ തുറക്കുന്ന മുറയ്ക്ക് വോട്ടർ പട്ടിക പരിശോധിക്കാനാകും.
Published by: Anuraj GR
First published: June 19, 2020, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories