നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Private Bus Strike| കുറഞ്ഞ ടിക്കറ്റ് ചാർജ് 12 രൂപയാക്കണം; തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല ബസ് സമരം

    Private Bus Strike| കുറഞ്ഞ ടിക്കറ്റ് ചാർജ് 12 രൂപയാക്കണം; തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല ബസ് സമരം

    2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസൽ വില

    പ്രതികാത്മക ചിത്രം

    പ്രതികാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാലസമരത്തിൽനിന്ന് (Private Bus Strike)പിന്നോട്ടില്ലെന്ന് ബസ്സുടമകൾ(Bus Owners). ഇന്ധന വിലയില്‍ (Fuel Price)കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താൻ ചാർജ് വർധന അനിവാര്യമാണെന്ന് ഉടമകൾ പറഞ്ഞു. പണിമുടക്ക്(strike) വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും.

      കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

      2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസൽ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയപ്പോൾ ഡീസല്‍ വില 91.49 രൂപയായി.

      സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. കോവിഡിനെത്തുടർന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.

      Also Read-KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല

      അതേസമയം, കെഎസ്ആർടിസി (KSRTC )തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് (KSRTC Strike) തുടങ്ങി. അർദ്ധരാത്രിയിൽ സമരം തുടങ്ങിയതോടെ ദീർഘദൂര ബസ് സർവ്വീസുകളും സ്തംഭിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ മുഴുവൻ സർവ്വീസുകളും മുടങ്ങിയേക്കും.

      Also Read-മഴയാണ് മറക്കരുത്! മൂന്നിടത്തായി നാലു കുഞ്ഞുങ്ങൾ അഞ്ചു മണിക്കൂറിനിടെ വെളളത്തിൽ വീണു മരിച്ച നിലയിൽ

      സിഐടിയു, ബിഎംഎസ് യൂണിയനുകൾ ഒരു ദിവസവും ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

      ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

      കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
      Published by:Naseeba TC
      First published:
      )}