• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള പുരസ്കാരം 2022; പുരസ്കാരങ്ങള്‍ക്ക് യോഗ്യത ആര്‍ക്കെല്ലാം, നാമനിര്‍ദേശം എങ്ങനെ ?

കേരള പുരസ്കാരം 2022; പുരസ്കാരങ്ങള്‍ക്ക് യോഗ്യത ആര്‍ക്കെല്ലാം, നാമനിര്‍ദേശം എങ്ങനെ ?

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരം നൽകുന്നത്.

  • Share this:
    വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ക്കുള്ള നാമനിര്‍ദേശം സമര്‍പ്പിക്കല്‍ ആരംഭിച്ചു . ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരം നൽകുന്നത്.

    2022 ലെ കേരള പിറവി ദിനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. നാമനിർദേശങ്ങൾ ഓൺലൈനായി ഏപ്രിൽ ഒന്നു മുതൽ സമർപ്പിക്കാം. അവസാന തീയതി ജൂൺ 30. കേരള പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല.

    കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും www.keralapuraskaram.kerala.gov.in ൽ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
    നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 0471-2518531, 0471-2518223. സാങ്കേതിക സഹായങ്ങൾക്ക്: 0471-2525444, 0471-2525430.

    വ്യക്തികള്‍ക്ക് നേരിട്ട് നാമനിര്‍ദേശം സമര്‍പ്പിക്കാനിവില്ല.  തദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ,  ജില്ലാ കളക്ടർ, വിവിധ വകുപ്പു മേധാവികൾ, വിവിധ വകുപ്പു സെക്രട്ടറിമാർ, സംസ്ഥാന മന്ത്രിമാർ, എം.പി, എം.എൽ.എമാര്‍ എന്നിവര്‍ പേരുകള്‍ നിര്‍ദേശിക്കാം.
    വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം, സയന്‍സ്&എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് കേരള പുരസ്ക്കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. കേരള പുരസ്ക്കാരങ്ങള്‍ക്കായി പരിഗണിക്കുന്നവര്‍ക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താകണം പുരസ്ക്കാരത്തിനുള്ള നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്.


    നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അവരവരുടെ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും സമൂഹത്തിന് വിശിഷ്ടമായ സേവനം ചെയ്ത വ്യക്തികളെയും തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതാണ്. ഒരു വ്യക്തിയെ ശുപാര്‍ശ ചെയ്യുമ്പോള്‍, ആ വ്യക്തിയെ സംബന്ധിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
    Published by:Arun krishna
    First published: