• HOME
 • »
 • NEWS
 • »
 • kerala
 • »
 • Landslide| മൂന്നാറിൽ ഉരുൾപ്പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ

Landslide| മൂന്നാറിൽ ഉരുൾപ്പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ

രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്

 • Share this:
  ഇടുക്കി: മൂന്നാർ (Munnar) കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കട മുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു.

  രാത്രി ഇതുവഴി വാഹനത്തിൽ വന്ന ആളുകളാണ് ഉരുൾപൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട്. ഇവർ അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങളെ പൂർണമായും അടുത്തുള്ള സ്കൂളുകളിലേക്കും മറ്റും മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂർണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എംഎൽഎ എ രാജ പറഞ്ഞു.

  വട്ടവട - മൂന്നാർ റോഡിൽ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാൽ റോഡ് പൂർണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും എംഎൽഎ അറിയിച്ചു. എല്ലാവരും നല്ല ഉറക്കസമയത്തായതിനാൽ ഉരുൾപൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല.

  2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളിൽ നിന്നും ഇരച്ചെത്തിയ ഉരുൾ പെട്ടിമുടിക്ക് മേൽ പതിച്ചത്. നാല് ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 12 പേർ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.

  മഴയ്ക്ക് നേരിയ ശമനം

  സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായി. എവിടെയും തീവ്രമഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട്.മറ്റു പത്തു ജില്ലകളിൽ ഗ്രീൻ അലർട്ടാണ്.

  Also Read- 'ജോലി ചെയ്ത് പഠിച്ചു; ഐഎഎസ് പരീക്ഷയിൽ മൂന്നു തവണ തോൽവി'; ആലപ്പുഴ കളക്ടർ കൃഷ്ണ തേജ

  ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. 138.05 ആണ് നിലവിലെ ജലനിരപ്പ്. പത്ത് സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2381.78 അടിയാണ് നിലവിലെ ജലനിരപ്പ്.

  വയനാട് ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.

  Also Read- 'CPM പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തും'; കാൾ മാർക്സിനെതിരെയുള്ള പരമാർശത്തിൽ DYFI

  ഇടുക്കി പീരുമേട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതായായ ആദിവാസി ബാലനായി ഇന്നും തെരച്ചില്‍ തുടരും. പീരുമേട് ഗ്രാമ്പി സ്വദേശി അജിത് എന്ന 12 വയസുകാരനെയാണ് ഇന്നലെ പുഴയിൽ കാണാതായത്. വനത്തില്‍ നിന്ന് കുടംപുളി ശേഖരിക്കുന്നതിനായി പുഴ മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അജിത് ഒഴുക്കില്‍ പെട്ടത്. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.
  എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ ഫോഴ്‌സും പീരുമേട് പോലിസും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.

  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ്‌ മഴയാണ്. 204 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്. 5 ദിവസത്തിൽ പ്രതീക്ഷിച്ചിരുന്ന മഴയെക്കാൾ 126 ശതമാനം കൂടുതലാണ് ഇത്. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചപ്പോൾ കുറവ് പെയ്തത് തിരുവനന്തപുരത്താണ്
  Published by:Rajesh V
  First published: