കോഴിക്കോടിന് 300 km അകലെയായി സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഉച്ചക്ക് മുൻപ് വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ചുഴലിക്കാറ്റായി മാറി ലക്ഷദ്വീപിന് മുകളിലൂടെ പരമാവധി 100 km/hr വേഗതയിൽ കാറ്റ് വീശി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
10:1 (IST)
'മഹാ' ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് ശക്തമായ കാറ്റിനും ഒറ്റപെട്ട മഴക്കും സാധ്യത.
8:48 (IST)
കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍ മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
8:47 (IST)
ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു. എടവനക്കാട് യു .പി സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങൾ.
മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഒക്ടോബർ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 103 ആയി. മലപ്പുറം ഭൂദാനത്തുനിന്ന് വീണ്ടും മൃതദേഹം കണ്ടെത്തി. ഇതോടെ ഇവിടുത്തെ മരണസംഖ്യ 30 ആയി. ഇന്നുമാത്രം ഇവിടെ നിന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ഒരാൾ ബോട്ട് മറിഞ്ഞ് മരിച്ചു.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ടും 10 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് , വയനാട് കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴ കനക്കുന്നത് മുന്നിൽ കണ്ട് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.