നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Kerala Rains Live Update|പെരിയാറിൽ അഞ്ചടിയോളം ജലനിരപ്പുയർന്നു; മഴ ദുരിതത്തിൽ മൂന്ന് മരണം

  ഇടുക്കി ജില്ലയിലടക്കം രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ മൂലം കഴിഞ്ഞ 10 മണിക്കൂറിനുള്ളിൽ പെരിയാറിൽ അഞ്ചടിയോളം ജലനിരപ്പുയർന്നു. ഇന്നലെ രാത്രി 10.00 മണിയോടെ സമുദ്ര നിരപ്പിൽ നിന്ന് 40 സെന്റീമീറ്റർ മാത്രം ഉയർന്നൊഴുകിയിരുന്ന പുഴയിൽ പുലർച്ചെ അഞ്ചടിയിലേറെ ജലനിരപ്പുയർന്നു. സമുദ്ര നിരപ്പിൽ നിന്ന് 1.9 മീറ്റർ ഉയർന്നാണ് പുഴ ഒഴുകുന്നത്.

 • News18 Malayalam
 • | October 12, 2021, 12:05 IST
  facebookTwitterLinkedin
  LAST UPDATED 3 MONTHS AGO

  AUTO-REFRESH

  HIGHLIGHTS

  18:34 (IST)

  കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു; ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടത്തിൻ്റെ നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടാൻ ക്യാമ്പുകൾ തുറന്നു

  18:6 (IST)


  എല്ലാ കോണ്‍ഗ്രസ്,യു.ഡി.എഫ് പ്രവര്‍ത്തകരും യുവജന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും മഴക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  17:19 (IST)

  കണ്ണൂർ ചെമ്പിലോട് കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് വീട് ഭാഗീകമായി തകർന്നു. സഹോരങ്ങളായ ടി.കെ. ഷംഷീർ, ടി കെ നസീർ എന്നിവരുടെ വീടിനാണ് കേട്പാടുകൾ പറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ അടുക്കളയിലേക്ക് ആണ് കൂറ്റൻ മതിൽ ഇടിഞ്ഞു വീണത്. അടുക്കളയും സമീപത്തെ കിണറും തകർന്നു . ആളപായമില്ല.

  17:6 (IST)
  മഴ : ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസിന് നിർദ്ദേശം 
   
  സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന  മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ  സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. 
  16:46 (IST)

  വടകര കൈനാട്ടിയിൽ കനത്ത മഴയിൽ പഴയ കെട്ടിടം ഭാഗികമായി തകർന്നു.ദേശീയപാതയോരത്തെ  എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിലുണ്ടായിരുന്നവരെ മാറ്റിയിട്ടുണ്ട്. ദേശീയപാത വികസനത്തിന് പൊളിക്കേണ്ട കെട്ടിടമാണിത്. എത്രയും പെട്ടെന്ന് ബാക്കി ഭാഗം പൊളിച്ചുമാറ്റാനാണ് തീരുമാനം.

  16:45 (IST)

  താമരശ്ശേരി അണ്ടോണയില്‍ കനത്ത മഴക്കിടെ വീട് തകര്‍ന്ന് വീണു. വെള്ളച്ചാലില്‍ മറിയയുടെ വീടാണ് നിലം പൊത്തിയത്. ശബ്ദം കേട്ട് മറിയയും മകനും പുറത്തേക്ക് ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിട്ട വീടിന്റെ മേല്‍ക്കൂരയും ചുമരുകളും ഉള്‍പ്പെടെ തകര്‍ന്നു.

  12:7 (IST)

  ഒളവണ്ണ പഞ്ചായത്ത് ഓഫീസിനു സമീപം മാത്തറ കളത്തിങ്കൽ റോഡിൽ റോഡ് തകർന്ന് മിനി ജെ സി ബി കയറ്റി വരികയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. കളത്തിങ്ങൽ ഷാഹിദിൻ്റെ വീടിനു മുകളിലേക്കാണ് മറഞ്ഞത്.വീടിന് കേടുപാടുകൾ

  ഇടുക്കി ജില്ലയിലടക്കം രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ മൂലം കഴിഞ്ഞ 10 മണിക്കൂറിനുള്ളിൽ പെരിയാറിൽ അഞ്ചടിയോളം ജലനിരപ്പുയർന്നു. ഇന്നലെ രാത്രി 10.00 മണിയോടെ സമുദ്ര നിരപ്പിൽ നിന്ന് 40 സെന്റീമീറ്റർ മാത്രം ഉയർന്നൊഴുകിയിരുന്ന പുഴയിൽ പുലർച്ചെ അഞ്ചടിയിലേറെ ജലനിരപ്പുയർന്നു. സമുദ്ര നിരപ്പിൽ നിന്ന് 1.9 മീറ്റർ ഉയർന്നാണ് പുഴ ഒഴുകുന്നത്.

  ഈ വർഷം ആദ്യമായാണ് പെരിയാറിൽ ഇത്രയേറെ ജലനിരപ്പുയരുന്നത്. മൂന്ന് വർഷം മുമ്പാണ് പുഴയിൽ ചെളിയുടെ തോത് ഇത്രയുമധികം രേഖപ്പെടുത്തിയത്.

  കിഴക്കൻ മേഖലകളിലും പെരിയാറിന്റെ തീരപ്രേദേശങ്ങളിലും മഴ തുടരുന്നതിനാൽ ഇനിയും ജലനിരപ്പുയരാനാണ് സാധ്യത. ദുരന്ത നിവാരണ പ്രവർത്തന ണൾക്കായി ആലുവ താലൂക്കിൽ കൺട്രോൾ റൂം സജ്ജമാണ്

  സംസ്ഥാനത്ത് മഴയിലും മണ്ണിടിച്ചിലിലും മൂന്നു മരണം. മലപ്പുറം കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്
  )}