Rains LIVE മൂന്നു ജില്ലകളിൽ വ്യഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴയ്ക്ക് നേരിയ കുറവുള്ളതിനാൽ റെഡ് അലർട്ട് പിൻവലിച്ചു.

  • News18 Malayalam
  • | August 03, 2022, 18:02 IST
    facebookTwitterLinkedin
    LAST UPDATED 6 DAYS AGO

    AUTO-REFRESH

    HIGHLIGHTS

    18:1 (IST)

    പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ(ആഗസ്റ്റ് 5)അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും  അവധി ബാധകമല്ല

    18:0 (IST)

    ആലപ്പുഴ: ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസറ്റ് 5) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

    17:32 (IST)

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

    കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി

    16:49 (IST)

    തൃശ്ശൂർ വാഴച്ചാൽ കോളനിയിൽ നിന്ന് ആൾക്കാരെ ഒഴിപ്പിച്ചു കൊണ്ടുപോകുന്ന വഴിയിൽ  രണ്ടു  മരവും മൂന്നു പോസ്റ്റും മറിഞ്ഞുവീണ് ഗതാഗതതടസം. ഫയർ ആൻഡ് റെസ്ക്യൂ ഗതാഗത തടസം നീക്കുന്നു.

    16:48 (IST)

    16:45 (IST)

    തൃശ്ശൂർ വാഴച്ചാൽ കോളനിയിൽ നിന്ന് ആൾക്കാരെ ഒഴിപ്പിച്ചു കൊണ്ടുപോകുന്ന വഴിയിൽ  രണ്ടു  മരവും മൂന്നു പോസ്റ്റും മറിഞ്ഞുവീണ് ഗതാഗതതടസ്സം. ഫയർ ആൻഡ് റെസ്ക്യൂ ഗതാഗത തടസ്സം നീക്കുന്നു

    16:34 (IST)

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

    ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെളളി  ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

    16:30 (IST)

    സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും സമീപമുള്ള അപകടാവസ്ഥയിലുള്ള മരങ്ങള്‍  മുറിച്ചു നീക്കാൻ   ഇടുക്കി  ജില്ലാ ഭരണകൂടം പൊതുമരാമത്ത് വകുപ്പിനു​ നിര്‍ദേശം.നൽകി 

    കോട്ടയത്ത് രണ്ടിടത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ടുപേരുടെ മൃതദേഹം കിട്ടി.വൈക്കത്ത്  തോട്ടകം ലക്ഷം വീട് കോളനി ദാസൻ (75), മണർകാട് പാടത്തു കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മാലം പണ്ടാരത്തി കുന്നേൽ അമൽ മാത്യു എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനാറായി. ഇന്ന് മഴയ്ക്ക് നേരിയ കുറവുള്ളതിനാൽ റെഡ് അലർട്ട് പിൻവലിച്ചു.

    വിവിധ ജില്ലകളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ