Kerala Rain Live: മഴക്കെടുതിയില്‍ മരണം 84; ചോറ്റുപുഴയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

KERALA RAIN LIVE UPDATE | ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് നിലവിൽ ഓറഞ്ച് അലർട്ടുള്ളത്...

  • News18 Malayalam
  • | August 12, 2019, 21:25 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    10:31 (IST)

    ലക്ഷദ്വീപിൽ റെഡ് അലേർട്ട്

    10:31 (IST)

    തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, കോട്ടയം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട്

    10:1 (IST)

    വടക്കൻ കേരളത്തിലെ കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. 

    10:1 (IST)

    കോഴിക്കോടിന് 300 km അകലെയായി സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഉച്ചക്ക് മുൻപ് വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ചുഴലിക്കാറ്റായി മാറി ലക്ഷദ്വീപിന്‌ മുകളിലൂടെ പരമാവധി 100 km/hr വേഗതയിൽ കാറ്റ് വീശി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. 

    10:1 (IST)

    'മഹാ' ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് ശക്തമായ കാറ്റിനും ഒറ്റപെട്ട മഴക്കും സാധ്യത. 

    8:48 (IST)

    കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍  മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

    8:47 (IST)

    ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു. എടവനക്കാട് യു .പി സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങൾ.

    8:44 (IST)

    ഇന്നത്തെ പരീക്ഷകൾ മാറ്റി


    മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഒക്ടോബർ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

    KERALA RAIN LIVE UPDATE | തിരുവനന്തപുരം: സംസ്ഥാനത്ത്മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 84 ആയി. ഭൂദാനത്ത് നിന്ന് ഒരുമൃതദേഹം കൂടി കണ്ടെത്തി. ഭൂദാനത്ത് നിന്ന് ഇന്ന്അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഭൂദാനത്തെ മരണസംഖ്യ 18 ആയി. തൃശൂര്‍ ചേറ്റുവയില്‍ 21 വയസുള്ള പെണ്‍കുട്ടി മുങ്ങി മരിച്ചു. മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നു. തൃശ്ശൂര്‍ ചേറ്റുപുഴയില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കനും മരിച്ചു. മനക്കൊടി കിഴക്കുംപുറം കണ്ണനായ്ക്കല്‍ വീട്ടില്‍ സുരേഷ് (50) ആണ് മരിച്ചത്.

    കവളപ്പാറയില്‍ നുന്നും ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയിരുന്നു. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിനടിയില്‍പ്പെട്ട സരോജനിയുടെ മൃതദേഹവും കണ്ടെടുത്തു. അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവായ നഞ്ചന്‍ മീന്‍ പിടിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. അതേസമയംസംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

    തൽസമയ വിവരങ്ങൾ ചുവടെ...