കോഴിക്കോടിന് 300 km അകലെയായി സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഉച്ചക്ക് മുൻപ് വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ചുഴലിക്കാറ്റായി മാറി ലക്ഷദ്വീപിന് മുകളിലൂടെ പരമാവധി 100 km/hr വേഗതയിൽ കാറ്റ് വീശി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
10:1 (IST)
'മഹാ' ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് ശക്തമായ കാറ്റിനും ഒറ്റപെട്ട മഴക്കും സാധ്യത.
8:48 (IST)
കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍ മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
8:47 (IST)
ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു. എടവനക്കാട് യു .പി സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങൾ.
മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഒക്ടോബർ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 108 ആയി. കൊടുങ്ങല്ലൂര്‍ എറിയാട് വെള്ളക്കെട്ട് ബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് പോയയാള്‍ ഷോക്കേറ്റ് മരിച്ചതോടെയാണിത്. മഞ്ഞളിപ്പള്ളിക്ക് സമീപം പുല്ലാര്‍ക്കാട്ട് ആനന്ദന് ആണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായ മലപ്പുറം ഭൂദാനത്ത് നിന്ന് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ മാത്രം മരണം 33 ആയി. ഇനി 26 പേരെ ഭൂദാനത്ത് നിന്ന് കണ്ടെത്താനുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല. കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്.