Rain Updates കോട്ടയം ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത; ഇന്നും നാളെയും ഓറഞ്ച് അലേർട്ട്

ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 • News18 Malayalam
 • | September 01, 2022, 13:48 IST
  facebookTwitterLinkedin
  LAST UPDATED 3 MONTHS AGO

  AUTO-REFRESH

  HIGHLIGHTS

  13:42 (IST)

  കോട്ടയം ജില്ലയിൽ  ഇന്നും നാളെയും  ഓറഞ്ച് അലേർട്ട്
   

  കോട്ടയം ജില്ലയിൽ  സെപ്തംബർ 1 , 2 തീയതികൾ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്  അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള  സാധ്യതയുള്ളതിനാലാണിത് . 24 മണിക്കൂറിൽ  115.6  മുതൽ 204 .6 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.   ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

  19:44 (IST)

  പത്തനംതിട്ട ജില്ലയിൽഅവധി

  പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 1  ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല

  17:46 (IST)

  താമരശ്ശേരി മേഖലയില്‍ കനത്ത മഴ. ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളം കയറി. പലയിടങ്ങളിലും നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടുന്നു.

  17:13 (IST)
  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പില്‍ 93 പേര്‍
   
  പത്തനംതിട്ട ജില്ലയിൽ  ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ ഒരോന്ന് വീതവും തുരുവല്ല താലൂക്കില്‍ അഞ്ചും. 31 കുടുംബങ്ങളിലെ 93 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 23 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 12 പേര്‍ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്.തിരുവല്ല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കില്‍ രണ്ടു വീടും കോന്നി താലൂക്കില്‍ ഒന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ട്
  14:31 (IST)

  തിരുവനന്തപുരം ജില്ലയില്‍  ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങളും  അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ നിരോധിച്ചു കൊണ്ട്  ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. ഇന്ന് ( ആഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടും സെപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.

  14:22 (IST)

  സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

  14:21 (IST)

  കെഎസ്ഇബിയുടെ കക്കി, ഇടമലയാർ, ബാണാസുരസാഗർ, ഷോളയാർ, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളി‍ൽ റെഡ് അലർട്ട്. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങ‍ൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്.  ഇടുക്കിയിലും ‍കുറ്റ്യാടി‍യിലും ബ്ലൂ അല‍ർട്ട്.

  14:19 (IST)

  കേരള– ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. 55 കി.മീ. വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

  14:19 (IST)

  മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും രാവിലെ 9നു തുറന്നു. മലമ്പുഴ ഡാമിന്റെ താഴെഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 45 ദിവത്തിനിടെ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 

  8:52 (IST)

  കേരളത്തിൽ അടുത്ത അഞ്ച് ദിവസം  വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 

  തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.തമിഴ്നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം  വ്യാപകമായ മഴക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

  തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.തമിഴ്നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

  Live Updates