Rains LIVE| ഒമ്പത് ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു

 • News18 Malayalam
 • | August 04, 2022, 21:06 IST
  facebookTwitterLinkedin
  LAST UPDATED 9 DAYS AGO

  AUTO-REFRESH

  HIGHLIGHTS

  20:8 (IST)

  കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് ആറിന് (6-8-22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു

  18:28 (IST)


  ആലപ്പുഴ  ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (ഓഗസറ്റ് 6) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

  17:28 (IST)

  ഇരുവഞ്ഞി പുഴയിൽ ജലനിരപ്പ് ഉയരുന്നു താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.പുൽപ്പറമ്പ് മാവൂർ റോഡിലെ ചക്കാലംകുന്ന്   പ്രദേശത്ത് റോഡിലും പുൽപറമ്പ് നായർകുഴി റോഡിലും വെള്ളം കയറി  ഗതാഗതം തടസ്സപ്പെട്ടു മലയോരത്ത് ഇടവിട്ട ശക്തമായ മഴ തുടരുന്നു

  17:10 (IST)

  മുല്ലപ്പെരിയാർ ഡാമിലെ പത്ത് സ്പിൽവേ ഷട്ടറുകൾ ഉയർത്തി. വൈകിട്ട് അഞ്ച് മണിയോടെ വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ ഉയര്‍ത്തി. പത്ത് ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കുന്നുണ്ട്

  17:10 (IST)

  ഇടുക്കി വണ്ടിപ്പെരിയാറില്‍  ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായി. ഗ്രാംപി സ്വദേശി അജിത് (10) നെയാണ് കാണാതായത്. പുഴ കടക്കുന്നതിനിടെ അജിത് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പറയുന്നു.

  16:47 (IST)

  ചാലിയാറും ചെറുപുഴയും  കരകവിഞ്ഞതോടെ മാവൂരിൽ രണ്ട് വീടുകളിൽ വെള്ളം കയറി.
  കച്ചേരിക്കുന്നു ലത്തീഫ്‌  പുലിയപ്രം സത്യൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പൈപ്പ് ലൈൻ റോഡ്, സങ്കേതം റോഡ് എന്നിവ വെള്ളത്തിനടിയിലായി.

  16:7 (IST)

  മുല്ലപ്പെരിയാര്‍- നാല് സ്പില്‍ വേ ഷട്ടറുകള്‍ കൂടി ഉയര്‍ത്തും

  നിലവില്‍ തുറന്നിരിയ്ക്കുന്ന ആറ് ഷട്ടറുകള്‍ കൂടാതെ വി1, വി5, വി6, വി10 ഷട്ടറുകള്‍ ഉയര്‍ത്തും

  അഞ്ച് മണി മുതല്‍ ആകെ പത്ത് ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കും

  15:7 (IST)


  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ ( V2, V3 & V4) കൂടാതെ  മൂന്ന് ഷട്ടറുകൾ (V7,V8 & V9) കൂടെ ഇന്ന് (05) 3 മണി മുതൽ  0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.  അതിനാൽ  പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  ഇടുക്കി  ജില്ലാ കളക്ടർ 

  15:7 (IST)


  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ ( V2, V3 & V4) കൂടാതെ  മൂന്ന് ഷട്ടറുകൾ (V7,V8 & V9) കൂടെ ഇന്ന് (05) 3 മണി മുതൽ  0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.  അതിനാൽ  പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  ഇടുക്കി  ജില്ലാ കളക്ടർ 

  14:26 (IST)

  പീച്ചി ഡാമിൻ്റെ ഷട്ടറുകൾ 2.5 സെ.മീ കൂടി ഉയർത്തി. മണലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

  Kerala Rain Live Updates: സംസ്ഥാനത്ത് വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്. ഉച്ചയ്ക്കു 12 മണിക്കു പുറത്തിറക്കിയ അറിയിപ്പില്‍ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്. കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.

  സംസ്ഥാനത്ത് മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു.റാന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. പാലായില്‍ മീനച്ചിലാറിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. കാഞ്ഞിരപ്പള്ളി കോരുത്തോട് ക്രോസ് വേ വെള്ളത്തിലായി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയില്‍ തുടരുന്നു. ആലപ്പുഴചങ്ങനാശ്ശേരി റോഡില്‍ വാഹനയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

  പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടു. അഴുതയാര്‍ കരകവിഞ്ഞത്തോടെ കോരുത്തോട് മൂഴിക്കല്‍ കോ സ്‌വേ വെള്ളത്തിനടിയിലായി.പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഭരണങ്ങാനം വിളക്കുമാടം റോഡില്‍ വെള്ളക്കെട്ടുണ്ട്. കൂട്ടിക്കലിലെ വെമ്പാല മുക്കുളം മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ മടക്കത്താനത്ത് വെള്ളം കയറി. പറമ്പിക്കുളം ഡാമില്‍നിന്നുള്ള നീരൊഴുക്ക് കൂടിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാം ഷട്ടര്‍ തുറന്നു.ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി. തൊടുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലയോരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.