Kerala Rain| 10 ദിവസത്തിൽ ലഭിച്ചത് ഒരു മാസം കൊണ്ട് ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ മഴ

ഇന്നലെവരെ 491.3 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്.

News18 Malayalam | news18-malayalam
Updated: August 11, 2020, 12:15 PM IST
Kerala Rain| 10 ദിവസത്തിൽ ലഭിച്ചത് ഒരു മാസം കൊണ്ട് ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ മഴ
rain
  • Share this:
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ മുഴുവൻ ദിവസങ്ങളിലും ലഭിക്കേണ്ട മഴയെക്കാൾ കൂടുതലാണ് കഴിഞ്ഞ 10 ദിവസത്തിൽ കേരളത്തിൽ ലഭിച്ചത്. കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് മാസത്തിൽ പ്രവചിച്ചിരുന്നത് 426.7 മില്ലീമീറ്റർ മഴയായിരുന്നു.

ആദ്യ പത്ത് ദിവസം കൊണ്ട് മാത്രം ഈ പരിധി മറികടന്നു. ഇന്നലെവരെ 491.3 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്.

ഇത്തവണ ശക്തമായ മഴ പെയ്തത് ഓഗസ്റ്റ് 7-10 വരെ നാല് ദിവസമാണ്. ഈ ദിവസങ്ങളിൽ ആകെ ലഭിച്ചത് 287. 3 മില്ലീമീറ്റർ മഴയാണ്.

2019ൽ പ്രളയമുണ്ടായ ഓഗസ്റ്റ് 7 മുതൽ 11 വരെ ലഭിച്ചത് 477 മില്ലീമീറ്ററും, 2018 ൽ ഓഗസ്റ്റ് 14 മുതൽ 18 വരെ ലഭിച്ചത് 431 മില്ലീമീറ്ററുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയ ദിവസങ്ങളിൽ ലഭിച്ചതിനെക്കാൾ കുറവ് മഴയാണ് ഈ വർഷം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
TRENDING:Kerala Rains | ആശങ്കയൊഴിയുന്നു; പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു
[NEWS]
മാസ് ലുക്കിന് ഇനി മാസ്ക്കും; 11 കോടി രൂപ വിലയുള്ള ഡയമണ്ട് മാസ്ക്കുമായി ജ്വല്ലറി
[NEWS]
രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചു; ഇന്ത്യൻ ക്രിക്കറ്ററുടെ മുൻ ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി
[PHOTO]


ഇത്തവണ  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം വടകരയിലാണ് കൂടുതൽ മഴ ലഭിച്ചത്. 327 മില്ലീമീറ്റർ മഴ. എന്നാൽ 2018 ൽ  നിലമ്പൂരിൽ  398 മില്ലീമീറ്റർ മഴ പെയ്തപ്പോൾ  2019ൽ ആലത്തൂർ 399 മില്ലീമീറ്റർ മഴയും ഉയർന്ന മഴയായി രേഖപ്പെടുത്തി.



ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്നലെ വരെ മഴ കൂടുതൽ ലഭിച്ചത്. ഇത്തവണ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ  ലഭിച്ച ഏറ്റവും ഉയർന്ന മഴ 94.5 മില്ലീമീറ്ററും, 78.6 മല്ലീമീറ്ററുമാണ്. എന്നാൽ 2019ൽ  ഇത് 154.8മില്ലീമീറ്ററും 100 മില്ലീമീറ്ററുമായിരുന്നു.
Published by: Gowthamy GG
First published: August 10, 2020, 10:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading