News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 8, 2020, 9:04 PM IST
പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറില്‍ അതിവേഗമാണ് ജലനിരപ്പുയരുന്നത്. ഈ സമയത്തിനുള്ളിൽ 7 അടി ജലനിരപ്പാണ് ഉയർന്നത്. ഇനിയും ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽ എത്തുന്ന ജലം ടണൽ വഴി വൈഗേയിലെത്തിക്കുക എന്ന നിർദേശം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. പമ്പ, വാളയാര്‍ ഡാമുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. തിരുവനന്തപുരത്ത് 187 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നു. വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽകണ്ട് കൊല്ലത്തു നിന്നും രക്ഷാപ്രവർത്തകർ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.
പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് നാളെ നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
Published by:
user_49
First published:
August 8, 2020, 9:03 PM IST