കൽപ്പറ്റ: മഴ മാറി നിന്നെങ്കിലും ഉരുൾപൊട്ടിയ മേപ്പാടി പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം മാത്രമാണ് ഇന്ന് കണ്ടെത്താനായത്. ഇരുട്ട് പരന്നതോടെ തിരച്ചിൽ താത്കാലികമായി നിർത്തി വച്ചു. വലിയ തോതിൽ ചെളിയും മരങ്ങളും അടിഞ്ഞതു കൊണ്ട് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.
ഉരുൾ പൊട്ടലിന് മുൻപ് വയനാട്ടിലെ ഏറ്റവും സുന്ദരമായൊരു ഗ്രാമമായിരുന്നു പുത്തുമല. നിമിഷങ്ങൾ കൊണ്ടാണ് ഇവിടം ഒരു ദുരന്ത ഭൂമിയായത്. ഉറ്റവർ കണ്മുന്നിൽ ഒലിച്ചുപോയതിന്റെ ആഘാതത്തിലാണ് പുത്തുമലയിൽ ബാക്കിയായവർ.
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പുത്തുമലയിൽ എച്ച് എം എൽ കാന്റീൻ നടത്തുകയായിരുന്ന ഷൗക്കത്തിന് നഷ്ടമായത് ഭാര്യ മുനീറയേയും 13വർഷം കാത്തിരുന്നു കിട്ടിയ മിസ്ഹബിനേയും. തൊട്ടിലിൽ ഉറങ്ങുകയായിരുന്നു ഒന്നര വയസ്സുകാരൻ മിസ്ഹബ്. രക്ഷാപ്രവർത്തനത്തിനെത്തിയവർ പോലും ഇവിടെ ദുരന്തത്തിന്റെ ഇരകളായി. ജീവനും കൊണ്ടോടിയവർക്ക് സ്വന്തം ശരീരമല്ലാതെ ഇനിയൊന്നും സ്വന്തമായില്ല.
നേരം ഇരുട്ടിയതോടെ പുത്തുമലയിലെ ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു. 10 അടിയിലധികം ആഴത്തിൽ ചെളിയും മരങ്ങളും അടിഞ്ഞതു കൊണ്ട് രക്ഷാ പ്രവർത്തനം ദുഷ്കരമാണ്. മഴ മാറി നിൽക്കുന്നത് മാത്രമാണ് ആശ്വാസം. തിരച്ചിൽ നാളെയും തുടരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert