നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains| കനത്ത മഴ; സംസ്ഥാനത്തെ 10 ഡാമുകളുടെ ഷട്ടറുകൾ കൂടി തുറന്നു

    Kerala Rains| കനത്ത മഴ; സംസ്ഥാനത്തെ 10 ഡാമുകളുടെ ഷട്ടറുകൾ കൂടി തുറന്നു

    ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

    • Share this:
      കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍‌, പേപ്പാറ, അരുവിക്കര, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാലക്കാട് ജില്ലയിൽ പോത്തുണ്ടി, മലമ്പുഴ, തൃശൂർ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, പീച്ചി, വാഴാനി, പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ എന്നീ ഡാമുകളാണ് തുറന്നത്.

      കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 520 സെന്‍റീമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇത് ഉടൻ തന്നെ 80 സെന്‍റീമീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്‍റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതവും ഉയർത്തിയിട്ടുണ്ട്.

      നേരീയ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് റെഡ് അലർട്ടില്ല

      അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കുറയാൻ സാധ്യയുണ്ടെന്നാണ് പ്രവചനം. തുടർച്ചയായ പെയ്ത്തിന് ശേഷം മഴ കുറഞ്ഞിട്ടുണ്ട്. ജില്ലകളിൽ ഇന്ന് റെഡ് അലർട്ടില്ല. ഏഴ് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

      Also Read- പെരുമഴയിൽ വിറങ്ങലിച്ച് കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക്

      ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യം നിലനിൽക്കെ കോളജുകളിലെ മറ്റു ക്ലാസുകള്‍ തുറക്കുന്നത് 20ലേക്ക് നീട്ടിയിട്ടുണ്ട്. ഇതിനുപുറമെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷകളും മാറ്റിവെച്ചേക്കും. ശബരിമല തീര്‍ത്ഥാടനവും 19 വരെയുണ്ടാകില്ല. കനത്ത മഴ പെയ്ത കോട്ടയം ജില്ലയിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. കൂടുതല്‍ ദുരന്ത നിവാരണ സംഘങ്ങളെ മഴക്കെടുതി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

      Kerala Rains | ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കൂടി

      സംസ്ഥാനത്ത് കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്പോള്‍ എല്ലാ ജല വൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തനം തുടരുന്നു. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്.

      Also read- പ്രളയഭീതിയിൽ കേരളം; കരയിലെ സഹോദരങ്ങൾക്ക് രക്ഷകരായെത്തി കടലിന്റെ മക്കൾ

      കല്‍ക്കരിക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ച് രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
      Published by:Naveen
      First published:
      )}