• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Rains | കൊക്കയാറിലെ ഉരുള്‍പൊട്ടല്‍:മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് നാല്‌പേരെ

Kerala Rains | കൊക്കയാറിലെ ഉരുള്‍പൊട്ടല്‍:മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് നാല്‌പേരെ

സംഭവ സ്ഥലത്ത് എന്‍ഡിആര്‍എഫും പൊലീസും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്

 • Last Updated :
 • Share this:
  ഇടുക്കി: കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ (landslide) കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ആരുടേതാണ് മൃതദേഹമെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
  മൃതദേഹം മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് ലഭിച്ചത്.മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റി.
  സംഭവ സ്ഥലത്ത് എന്‍ഡിആര്‍എഫും പൊലീസും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്.

  ഇനി നാല്‌പേരെ പേരെയാണ് കണ്ടെത്താനുള്ളത്.ഇന്നലെ പുറത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇവിടേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് നാല് പൊക്കത്തില്‍ വെള്ളമായിരുന്നു, സമീപത്തുള്ള പലരും തോട്ടങ്ങള്‍ ചാടിയാണ് ഇവിടേക്ക് വന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥാ കാരണം രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞിരുന്നില്ല.

  ഇടുക്കി (Kottayam- Idukki) ജില്ലാ അതിർത്തിയിലെ കൊക്കയാറിൽ (Kokkayar) ഉണ്ടായ ഉരുൾപൊട്ടലിൽ (Landslide) കാണാതായത് കാഞ്ഞിരപ്പള്ളി (Kanjirappally) സ്വദേശി സിയാദിന്റെ അഞ്ചംഗ കുടുംബത്തെ. ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം സിയാദും ഭാര്യയും മക്കളും സഹോദരിയുടെ മക്കളും അടങ്ങുന്ന കുടംബം ഇവിടെ എത്തിയത്. കൊക്കയാറിലെ ബന്ധുവീട്ടിൽ തങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സിയാദും അവിടെയുണ്ടായിരുന്നതാണ്. എന്നാൽ പിതാവിന് ഹൃദയാഘാതമുണ്ടായെന്ന് അറിഞ്ഞതോടെ സിയാദ് ഇവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയി.

  ശനിയാഴ്ച ഉച്ചയ്ക്ക് സിയാദിന്റെ സഹോദരൻ ഇവരോടെ ഫോണിൽ സംസാരിക്കവെ പെട്ടെന്ന് നിലവിളി കേൾക്കുകയും ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉരുൾപൊട്ടലിൽ കുടുംബമൊന്നാകെ ഒഴുകിപോയെന്ന് സിയാദ് അറിയുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. ദുരന്തസ്ഥലത്തെത്തിയ സിയാദ് ഉറ്റവർ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

  സിയാദിന്റെ ഭാര്യ ഫൗസിയ, മക്കളായ അമീൻ സിയാദ്, അമ്ന സിയാദ്, സഹോദരിയുടെ മക്കളായ അഖ്സാന, അഖിയാൻ എന്നിവരെയാണ് ഒരുൾപൊട്ടലിൽ കാണാതായത്.

  അതേ സമയം ഇന്നലെ പകല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാഞ്ഞിരപ്പള്ളി (Kanjirappally) പട്ടിമറ്റം സ്വദേശി രാഘവന്റെ ഭാര്യ രാജമ്മയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ കണ്ടെത്തി. പട്ടിമറ്റം കല്ലോലില്‍ ചെക്ക്ഡാമിലാണ് മൃതദേഹം കണ്ടത്. പ്രദേശവാസിയായ ഷെഫിന്‍ പുതുപ്പറമ്പില്‍ ആണ് ഡാമിലെ ചെളിയില്‍ സ്ത്രീയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

  Kerala Rains | മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി KSRTC കണ്ടക്ടർ

  ഇടുക്കി പുല്ലുപാറയില്‍ ഒഴുക്കില്‍പെട്ട മൂന്നംഗ കുടുംബത്തെ രക്ഷപെടുത്തി കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍. മലവെള്ളപ്പാച്ചില്‍ കണ്ട് കാറില്‍ നിന്നിറങ്ങുന്നതിനിടെയാണ് വടക്കെ ഇന്ത്യയിലെ കുടുംബം അപകടത്തില്‍പെട്ടത്.

  ഇടുക്കിയിലെ മലയോര പ്രദേശങ്ങള്‍ കാണാനെത്തിയ ഗുജറാത്ത് സ്വദേശികളായ മൂന്നംഗ കുടുംബത്തിനേയും ഡ്രൈവറേയും KSRTC ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് പുല്ലുപാറയില്‍ വെച്ച് ഗുജറാത്ത് സ്വദേശികളായ ഇവര്‍ ഒഴുക്കില്‍പെട്ടത്.

  കാറില്‍ യാത്ര ചെയ്യവയൊണ് പെട്ടന്ന് അവര്‍ നിന്നിടത്ത് ഉരുള്‍പൊട്ടിയത്. മണ്ണ് ഒലിച്ച് വരുന്നത് കണ്ടതിനെ തുടര്‍ന്ന് സംഘം കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനിടെ മലവെള്ളപ്പാച്ചിലില്‍ കുട്ടി ഒഴുകി പോവുകയും കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോറില്‍ പിടിച്ചുതൂങ്ങുകയും ചെയ്തു. അപ്പോഴാണ് എരുമേലി കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരനായ ജയ്‌സണ്‍ ഈ കാഴ്ച കാണുന്നത്.

  റോഡ് ബ്ലോക്ക് ആയത് കാരണം എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസ് അരമണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നിര്‍ത്തിയിട്ട ബസിലിരുന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കണ്ടക്ടറായിരുന്ന ജയ്‌സണ്‍ കുടുംബം അപകടത്തില്‍ പെട്ടത് കാണുന്നത്.

  Also Read - 'എനിക്ക് വീടില്ല, എന്റെ പിണറായി വിജയന്‍ സാറെ, രണ്ട് സെന്റ് ഭൂമിയും ഒരു കൂരയും തരണേ'; പൊട്ടിക്കരഞ്ഞ് ഒരമ്മ

  പെട്ടന്ന് തന്നെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തിലേക്കിറങ്ങിയ ജയ്‌സണ്‍ ഇവരെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകി എത്തിയവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു.

  ഉറ്റവരെ കണ്ടെത്താനാകാത്ത വേദനയിൽ സിയാദ്; കൊക്കയാറിൽ ഉരുള്‍പൊട്ടലിൽ കാണാതായത് കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ കുടുംബത്തെ

  കോട്ടയം- ഇടുക്കി (Kottayam- Idukki) ജില്ലാ അതിർത്തിയിലെ കൊക്കയാറിൽ (Kokkayar) ഉണ്ടായ ഉരുൾപൊട്ടലിൽ (Landslide) കാണാതായത് കാഞ്ഞിരപ്പള്ളി (Kanjirappally) സ്വദേശി സിയാദിന്റെ അഞ്ചംഗ കുടുംബത്തെ. ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം സിയാദും ഭാര്യയും മക്കളും സഹോദരിയുടെ മക്കളും അടങ്ങുന്ന കുടംബം ഇവിടെ എത്തിയത്. കൊക്കയാറിലെ ബന്ധുവീട്ടിൽ തങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സിയാദും അവിടെയുണ്ടായിരുന്നതാണ്. എന്നാൽ പിതാവിന് ഹൃദയാഘാതമുണ്ടായെന്ന് അറിഞ്ഞതോടെ സിയാദ് ഇവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയി.

  ശനിയാഴ്ച ഉച്ചയ്ക്ക് സിയാദിന്റെ സഹോദരൻ ഇവരോടെ ഫോണിൽ സംസാരിക്കവെ പെട്ടെന്ന് നിലവിളി കേൾക്കുകയും ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉരുൾപൊട്ടലിൽ കുടുംബമൊന്നാകെ ഒഴുകിപോയെന്ന് സിയാദ് അറിയുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. ദുരന്തസ്ഥലത്തെത്തിയ സിയാദ് ഉറ്റവർ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

  Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 11 ആയി; കൂട്ടിക്കലിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

  സിയാദിന്റെ ഭാര്യ ഫൗസിയ, മക്കളായ അമീൻ സിയാദ്, അമ്ന സിയാദ്, സഹോദരിയുടെ മക്കളായ അഖ്സാന, അഖിയാൻ എന്നിവരെയാണ് ഒരുൾപൊട്ടലിൽ കാണാതായത്.

  ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ കുട്ടികളുൾപ്പെടെ ഏഴു പേർക്കായി തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി, മാക്കോച്ചി ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിലാണ് കുടുംബത്തെയാകെ കാണാതായത്. ആറോളം വീടുകളാണ് കൊക്കയാറിൽ ഒലിച്ചുപോയത്. പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. പൊലീസ് നായയും എത്തിയിട്ടുണ്ട്.

  ഇന്നലെ പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്കാർക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് നാല് പൊക്കത്തിൽ വെള്ളമായിരുന്നു, സമീപത്തുള്ള പലരും തോട്ടങ്ങൾ ചാടിയാണ് ഇവിടേക്ക് വന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥാ കാരണം രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്താൻ കഴിഞ്ഞിരുന്നില്ല.
  Published by:Jayashankar AV
  First published: