നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Kerala Rains Live Update| മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി; വയനാട്ടിൽ കനത്ത മഴ

  ഇടുക്കി ഹൈറെഞ്ചിൽ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ട്.

 • News18 Malayalam
 • | October 20, 2021, 22:22 IST
  facebookTwitterLinkedin
  LAST UPDATED A MONTH AGO

  AUTO-REFRESH

  HIGHLIGHTS

  22:34 (IST)

  ഇടിമിന്നലിൽ മൂന്നുപേർക്ക് പരിക്ക്

  ഇടിമിന്നലിൽ തൃശൂരിൽ മൂന്ന് പേർക്ക് പരിക്ക്. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മുളങ്കുന്നത്തുകാവ് പൂളയ്ക്കൽ പൂവന്തുറ കൗസല്യ, ജിഷ്ണു, വാണിയമ്പാറ കൊമ്പഴ മോളിക്കൽ സരിത എന്നിവർക്കാണ് പരിക്കേറ്റത്. ജിഷ്ണുവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടു._

  22:22 (IST)

  മൂന്നാർ മാട്ടുപ്പെട്ടി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

  മൂന്ന് ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തും

  മുതിരപ്പുഴയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം

  22:13 (IST)

  മലപ്പുറം ജില്ലാ ഭരണകൂടത്തിൻ്റെ മുന്നൊരുക്കം .
  ഏറനാട് താലൂക്കിൽ കീഴുപറമ്പ് ഭാഗത്ത് ചാലിയാറിൽ നിന്ന് കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ താനൂരിൽ നിന്നും മത്സ്യ ബന്ധന തൊഴിലാളികളുടെ ബോട്ട് എത്തിച്ച് മുന്നൊരുക്കം.. രാത്രി പത്ത് മണിയോടെ TDRFവളണ്ടിയർമാർ ബോട്ട് കരക്കിറക്കുന്നു. വില്ലേജ് ഓഫീസർ എ.പി അബ്ബാസ് ,TDRF ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, ജുനൈസ് എന്നിവരും മറ്റ് വളണ്ടിയർമാരും നേത്യത്വം നൽകി.

  22:13 (IST)

  വയനാട്ടിൽ തോട്ടിൽ വീണ് യുവാവിനെ കാണാതായി .

  വയനാട് നെൻമേനി മടക്കരയിൽ കനത്ത മഴയിൽ തോട്ടിൽ വീണ് യുവാവിനെ കാണാതായി മാടക്കര പാമ്പും കുനികോളനിയിലെ വിനോദ് നെയാണ് കാണാതായത് 9 മണിയോടെ കനത്ത മഴയിൽ ഇയാൾ തോട്ടിൽ വീണതായാണ് സൂചന ഫയർഫോഴ്സും നാട്ടുകാരും പോലീസും തിരച്ചിൽ നടത്തുന്നു.

  22:5 (IST)

  ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. 

  22:5 (IST)

  ബ്ലാവന പുഴയിൽ വെള്ളം കൂടി വരുന്ന സാഹചര്യത്തിൽ ആദിവാസി കുടികൾ ഒറ്റപ്പെടാതിരിക്കാൻ പുഴക്ക് കുറുകെ നാളെ വടങ്ങൾ കെട്ടി മുൻ കരുതൽ നടപടി സ്വീകരിക്കുമെന്ന് കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ - വർഗീസ്

  21:48 (IST)

  ഇടുക്കിയിൽ ജലനിരപ്പുയരുന്നു

  2398.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

  ഷട്ടറുകൾ തുറന്നപ്പോൾ 2398.08 ആയിരുന്നു ജലനിരപ്പ്

  21:46 (IST)

  കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്തിന് അടുത്തുള്ള forest out post ലും ആദിവാസി ഊരായ കല്ലേലി മേടും കൺട്രോൾ റൂം  തുറന്നു പുഴയിൽ വെള്ളം കൂടി വരുന്ന സാഹചര്യത്തിൽ ആദിവാസി കുടികൾ ഒറ്റപ്പെടാതിരിക്കാൻ പുഴക്ക് കുറുകെ വടങ്ങൾ കെട്ടി മുൻ കരുതൽ നടപടി സ്വീകരിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള കടവൂർ , നേര്യമംഗലം വില്ലേജുകളിൽ ആർ.ആർ.റ്റി ടീമുകളും സ്പെ. ടീമുകളെ നിയോഗിച്ചു

  21:20 (IST)

  കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ സി.ഇ.എസ്.എസ് നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച്‌ ദുരന്ത സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള 28 പ്രദേശങ്ങളാണ് ജില്ലയിലുള്ളത്.

  21:19 (IST)

  മലപ്പുറം വഴിക്കടവ് രണ്ടാം പാടത്ത് തോട് നിറഞ്ഞ്  10 വീടുകളിലേക്ക്  വെള്ളം കയറി.  മുപ്പതോളം വീട്ടുകാരെ സമീപത്തുള്ള  വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

  തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമായി. ഇന്ന് വൈകുന്നേരത്തോടെയാണ് മഴ വീണ്ടും കനത്തത്. പാലക്കാട് മംഗലം ഡാമിന് സമീപത്തും മലപ്പുറം പെരിന്തൽമണ്ണയിലും ഉരുൾപൊട്ടി. മലപ്പുറത്ത് അറുപതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും വയനാട്ടിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഹൈറെഞ്ചിൽ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ട്. ശക്തമായ ഇടിയോട് കൂടിയാണ് മഴ പെയ്യുന്നത്. അതിരപ്പിള്ളി വനമേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ , മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് വെെകിട്ടോടെ മഴ ശക്തമായത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽക്കുത്ത് ഡാമിലും വ്യഷ്ടി പ്രദേശങ്ങളിലും മഴയില്ല. അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

  തത്സമയ വിവരങ്ങൾ ചുവടെ...
  )}