ഇന്റർഫേസ് /വാർത്ത /Kerala / വാണിയമ്പുഴയിൽ സമഗ്രരക്ഷാ ദൗത്യം; കുടുങ്ങിയ 200 ഓളം പേരെ പുറത്തെത്തിക്കാന്‍ സൈന്യം

വാണിയമ്പുഴയിൽ സമഗ്രരക്ഷാ ദൗത്യം; കുടുങ്ങിയ 200 ഓളം പേരെ പുറത്തെത്തിക്കാന്‍ സൈന്യം

nilambur

nilambur

ഇവിടെ കുടുങ്ങിയവർക്ക് രാവിലെ ബോട്ടിൽ ഭക്ഷണമെത്തിച്ചു. വനംവകുപ്പും - എൻഡിആർഎഫ് സംഘവുമാണ് ഇവിടേക്ക് ഭക്ഷണം എത്തിച്ചത്.

  • Share this:

    മലപ്പുറം: മലപ്പുറം ജില്ലയിലെ വാണിയംപുഴയില്‍ മുണ്ടേരിക്കടുത്ത്

    കുടുങ്ങിയ 200-ഓളം പേരെ പുറത്തെത്തിക്കാന്‍ സൈന്യമെത്തും. ഞായറാഴ്ച രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ കുടുങ്ങിയവർക്ക് രാവിലെ ബോട്ടിൽ ഭക്ഷണമെത്തിച്ചു. വനംവകുപ്പും - എൻഡിആർഎഫ് സംഘവുമാണ് ഇവിടേക്ക് ഭക്ഷണം എത്തിച്ചത്.

    also read: കൊച്ചി വിമാനത്താവളം ഇന്ന് തുറക്കും; ആദ്യ സർവീസ് ഉച്ചയ്ക്ക് 12-ന്

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് 200 പേർ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചത്. ഇതിൽ ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉണ്ട്. ചാലിയാറില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലായിരുന്നതിനാൽ രക്ഷാദൗത്യ സംഘത്തിന് ഇന്നലെ അങ്ങോട്ടേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്. വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു.

    First published:

    Tags: Heavy rain in kerala, Kerala rain, Kerala rain update, Rain, Rain alert, Rain havoc