നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | മഴക്കെടുതി: നാശനഷ്ടം കണക്കാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വി.എന്‍ വാസവന്‍

    Kerala Rains | മഴക്കെടുതി: നാശനഷ്ടം കണക്കാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വി.എന്‍ വാസവന്‍

    കേരളത്തിലുടനീളം ഒക്ടോബർ 17 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

    VN Vasavan

    VN Vasavan

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി എന്‍ വാസവന്‍(vn vasavan)പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ മന്ത്രി സഭയുടെ(cabinet) പരിഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

      സംസ്ഥാനത്ത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ (Heavy Rain) ചതിച്ചത് 8779 കർഷകരെ. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും 28.58 കോടി രൂപയുടെ വിളനാശം ( crop damage)ഉണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ (Agriculture Department) പ്രാഥമിക റിപ്പോർട്ട്. 1476.58 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

      ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയാണ് വ്യാപക കൃഷി നാശത്തിന് കാരണമായത്. കോട്ടയത്തും (Kottayam) തൃശൂരിലുമാണ് (Thrissur) ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. തൃMരിൽ 553 ഹെക്ടർ കൃഷി നശിച്ചു. 2965 കർഷകരാണ് ദുരിതം ബാധിച്ചത്. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായി. കോട്ടയത്ത് 510 ഹെക്ടർ കൃഷി നശിച്ചു. 1018 കർഷകർക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്ന് പ്രാഥമിക റിപ്പോർട്ടിൽ വിലയിരുത്തുന്നു.

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് 9 മരണം; ഇടുക്കിയിൽ ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായി

      തിരുവനന്തപുരത്ത് 121.51 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. 1550 കർഷകർ ദുരിതബാധിതരാണ്. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലെ കൃഷി നശിച്ചു. 941 കർഷകർക്ക് 2.21 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ടയിൽ 315 കർഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1.22 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

      Also Read- Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം ഏഴായി; മൂന്നുപേരെ തിരിച്ചറിഞ്ഞു



      ആലപ്പുഴയിലെ 1685 കർഷകരുടെ 50 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടർ കൃഷി നശിച്ചു. 42 കർഷകർക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കർഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.

      Also Read- AN shamseer mla | 'ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് 'ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ

      മലപ്പുറം ജില്ലയിൽ 14.20 ഹെക്ടറിലെ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 93 പേരാണ് ദുരിതബാധിതർ. പാലക്കാട് ജില്ലയിൽ 8.20 ഹെക്ടറിൽ കൃഷിനാശമുണ്ടായി. 41 കർഷകർക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് ജില്ലയിൽ 1.50 ഹെക്ടറിലെ കൃഷി നശിച്ചു.

      Also Read- Sabarimala | കനത്ത മഴ: ശബരിമല തീര്‍ത്ഥാടനത്തിന് 17നും 18നും അനുവാദമില്ല
      Published by:Jayashankar AV
      First published:
      )}