നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | ഒടുവൽ കാലവർഷം പൂർണമായും പിൻവാങ്ങി; തുലാവർഷം ആരംഭിച്ചു

    Kerala Rains | ഒടുവൽ കാലവർഷം പൂർണമായും പിൻവാങ്ങി; തുലാവർഷം ആരംഭിച്ചു

    അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴതുലാവർഷം ആരംഭിക്കും മുൻപെ ഈ കാലയളവിൽ ലഭിക്കേണ്ട മഴ പൂർണമായും കേരളത്തിൽ ലഭിച്ചു. 

    News18 Malayalam

    News18 Malayalam

    • Share this:
    തിരുവനന്തപുരം: രാജ്യത്ത് നിന്ന് കാലവർഷം (Monsoon) പൂർണമായും പിൻവാങ്ങി. തുലാവർഷത്തിന്റെ  ഔദ്യോഗിക പ്രഖ്യാപനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത മൂന്ന് ദിവസം കേരളത്തിൽ (Kerala) വ്യാപകമായി ഇടി മിന്നാലോട് കൂടിയ  മഴ (Rain) തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25 ദിവസം വൈകിയാണ് തുലാവർഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വടക്ക് കിഴക്കൻ കാറ്റ് കേരളത്തിൽ ലഭിച്ച് തുടങ്ങിയെങ്കിലും കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങിയിരുന്നില്ല. ഇതേ തുടർന്നാണ് തുലാവർഷം പ്രഖ്യാപനം നീണ്ട് പോയത്. വടക്ക് കിഴക്കൻ കാറ്റിന്റെ വരവിനെ തുടർന്ന് കേരളത്തിൽ വ്യാപകമായി ഇടി മിന്നാലോട് കൂടിയ  മഴ തുടർന്നേക്കും.

    ഇന്ന് ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും. നാളെ കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലേർട്ടാണ്.

    Also Read- Kerala Rains| മഴക്കെടുതിയിൽ 55 മരണമെന്ന് മന്ത്രി; മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം; സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

    തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ചക്രവാത ചുഴി  രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതചുഴി തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തിപെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയാണ് തുലാവർഷ മഴയായി കണക്കാക്കുന്നത്. പ്രവചന പ്രകാരം  92 ദിവസത്തിൽ ലഭിക്കേണ്ട മഴ  491.6  mm ആണ്. എന്നാൽ ഇന്നലെ വരെ കേരളത്തിൽ ലഭിച്ചത്  523.9 മില്ലീമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും പ്രവചിക്കപ്പെട്ടതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു കഴിഞ്ഞു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ  തുലാവർഷ സീസണിൽ ലഭിക്കേണ്ട  മുഴുവൻ  മഴയും ലഭിച്ചു കഴിഞ്ഞു.

    കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തുലാവർഷത്തിൽ ലഭിക്കേണ്ട മഴിയിൽ മലപ്പുറത്ത് 98 ശതമാനവും, എറണാകുളം 95 ശതമാനവും, തൃശൂർ 93% ശതമാനവും വയനാട് 90 ശതമാനത്തിലധികവും മഴയും ലഭിച്ചു കഴിഞ്ഞു.

    Also Read- Kerala Rains | ആശങ്കയകലാതെ കേരളം; പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

    ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ  ഇത്തവണ കൂടുതൽ ന്യുന മർദ്ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്ന്  സൂചന നൽകിയിരുന്നു.
    Published by:Anuraj GR
    First published:
    )}