നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം ഏഴായി; മൂന്നുപേരെ തിരിച്ചറിഞ്ഞു

    Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം ഏഴായി; മൂന്നുപേരെ തിരിച്ചറിഞ്ഞു

    ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

    Koottikkal Landslide

    Koottikkal Landslide

    • Share this:
      കോട്ടയം: കൂട്ടിക്കല്‍ (Koottikkal) ഉണ്ടായ ഉരുള്‍പൊട്ടലില്‍ (landslide) നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം ഏഴായി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അവസാനമായി കിട്ടിയ നാലു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഒരു വീട്ടിലെ ആറു പേര്‍ ഉൾപ്പെടെ 15 പേരെയാണ് ഇവിടെ കാണാതായത്.

      നിര്‍ത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കരസേനയുടെ ഒരു യൂണിറ്റ് കൂട്ടിക്കലിലേക്ക് എത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അല്‍പം പ്രയാസപ്പെട്ടാണെങ്കിലും സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്.

      കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.



      പൂഞ്ഞാര്‍ ബസ്സ്‌റ്റോപ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമായിരുന്നു ഇത്.

      PC George| 'ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല’; പി സി ജോർജിന്റെ വീടും മുങ്ങി

      കനത്ത മഴയിൽ ജനപക്ഷം സെക്കുലർ (Janapaksham Secular) നേതാവും മുൻ പൂഞ്ഞാർ (Poonjar) എംഎൽഎയുമായ പി സി ജോർജിന്റെ (PC George) വീട് വെള്ളത്തിൽ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽനിന്ന് കാര്യങ്ങൾ വിശദീകരിച്ച് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് (Shone George) രംഗത്തെത്തി. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി സി ജോർജും പ്രതികരിച്ചു.

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് 9 മരണം; ഇടുക്കിയിൽ ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായി

      വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ നാലു പേരാണ് മരിച്ചത്. 9 പേരെ കാണാതായി. റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം പോലും ദുഷ്കരമായിരിക്കുകയാണ്.
      Published by:Rajesh V
      First published:
      )}