തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം. നാല് ജില്ലകളിൽ റെഡ് അലർട്ട് (Red Alert)പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.
കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസർകോഡ് വരെ ഓറഞ്ച് അലർട്ടാണ്
Also Read- KSRTC ശമ്പള വിതരണത്തിന് നൂറ് കോടി; കുടിശ്ശികയും ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും
പത്തനംതിട്ട ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തമാണ്. അച്ചൻകോവിൽ , പമ്പാ നദികളിലെ ജലനിരപ്പ് ഉയർന്നു. ആനത്തോട്, മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. കൊല്ലത്ത് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ 5സെന്റീ മീറ്റർ ഉയർത്തി. കല്ലടയാറ്റിന്റെ തീരത്തുളളവർ ജാഗ്രത പാലിക്കണം. ഗുരുവായൂരിലും രാവിലെ മഴ ശക്തമായിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണമെന്നാണ് നിർദേശം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.