നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

    Kerala Rains | സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

    ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

    മഴ

    മഴ

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം 'ജവാദ്' ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തിലാണിത്.

      ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

      യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

      04-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

      05-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

      06-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

      മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.95 അടിയായി : ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറും തമിഴ്‌നാട് അടച്ചു

      ഇടുക്കി: ജലനിരപ്പില്‍ നേരിയ കുറവ് സംഭവിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍(Mullapperiyar Dam)  അണക്കെട്ടിലെ ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാ ഷട്ടറും തമിഴ്‌നാട് അടച്ചു.

      മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് ഇന്നലെ രാത്രി തമിഴ്‌നാട് വീണ്ടും ഷട്ടറുകള്‍ തുറന്നത്.

      സെക്കന്റിൽ 5612 ഘനയടി വെള‌ളമാണ് രാത്രി 10 മുതൽ പുറത്തുവിടുത്. ഒൻപത് മണിവരെ മൂന്ന് ഷട്ടറുകൾ വഴി 3246 ഘനയടി വെള‌ളമായിരുന്നു പുറത്തുവിട്ടിരുന്നത്. 9 മണിയോടെ 4000 ഘനയടി വെള്ളം ഒഴുക്കി തുടങ്ങി. രാത്രി ഏഴരമണിയ്‌ക്കാണ് മുൻപ് വെള്ളം കൂടുതൽ വിട്ടുതുടങ്ങിയിരുന്നത്.

      നിലവിലെ കണക്ക് പ്രകാരം 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

      കഴിഞ്ഞദിവസങ്ങളിൽ അർധരാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പലയിടത്തും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.68 അടിയിലെത്തി. 2401 അടിയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ട പരിധി. 2401 അടിക്ക് മുകളിലേക്ക് ജലനിരപ്പ് എത്തുകയും മഴ ശക്തമാവുകയും ചെയ്താൽ മാത്രമേ ഇടുക്കി ഡാം തുറക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
      Published by:Karthika M
      First published: