തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടി. ബില്ലിന്റെ സാധുതയെക്കുറിച്ച് രാജ്ഭവൻ സ്റ്റാൻഡിങ് കോൺസലിനോടാണ് നിയമോപദേശം തേടിയത്. അതിന്റെ അടിസ്ഥാനത്തിലാകും ബില്ലിൽ ഗവർണറുടെ തുടർനടപടികൾ. തന്നെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ ബില്ല് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. എങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ.
Also Read- ‘തണുപ്പ് എങ്ങനെയുണ്ട് ?’ ഇപി വിഷയം ചോദിച്ച ‘മാ.പ്ര’ കളുടെ വായടപ്പിച്ച് മുഖ്യമന്ത്രിയുടെ തകർപ്പൻ തഗ്
നിയമസഭ പാസ്സാക്കിയ നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണെന്നും, സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ പ്രാഥമികമായി നിയമോപദേശം തേടിയത്.
Also Read- ‘ഇ.പി. ജയരാജനെതിരായ ആരോപണത്തിന് പിന്നിൽ പിണറായി വിജയൻ’: കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.എം.ഷാജി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജനുവരി മൂന്നിനാണ് കേരളത്തില്‍ തിരിച്ചെത്തുക. ഇതിനുശേഷം ബില്‍ രാഷ്ട്രപതിക്ക് അയക്കണോ എന്ന കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന് തീരുമാനമെടുക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസ്സാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.