ഇന്റർഫേസ് /വാർത്ത /Kerala / Road accidents | സംസ്ഥാനത്ത് റോഡ് അപകടങ്ങൾ പെരുകുന്നു; ഒരു വർഷത്തിൽ 4000ത്തിലധികം മരണം

Road accidents | സംസ്ഥാനത്ത് റോഡ് അപകടങ്ങൾ പെരുകുന്നു; ഒരു വർഷത്തിൽ 4000ത്തിലധികം മരണം

കഴിഞ്ഞ വർഷം മെയ് മാസത്തിന് ശേഷം 44,000ൽ അധികം റോഡ് അപകടങ്ങൾ നടന്നെന്ന് രേഖകൾ

കഴിഞ്ഞ വർഷം മെയ് മാസത്തിന് ശേഷം 44,000ൽ അധികം റോഡ് അപകടങ്ങൾ നടന്നെന്ന് രേഖകൾ

കഴിഞ്ഞ വർഷം മെയ് മാസത്തിന് ശേഷം 44,000ൽ അധികം റോഡ് അപകടങ്ങൾ നടന്നെന്ന് രേഖകൾ

  • Share this:

തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്കായി (Road safety) കോടികൾ ചിലവിടുമ്പോഴും നിരത്തുകളിൽ അപകടങ്ങൾ (road accidents) കുറയുന്നില്ല എന്ന് കണക്കുകൾ. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 4,000ത്തിന് മുകളിലാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിന് ശേഷം 44,000ൽ അധികം റോഡ് അപകടങ്ങളും സംസ്ഥാനത്ത് നടന്നു. കാൽനട യാത്രക്കാരായ 1000 പേരും ഒരു വർഷത്തിനിടെ വാഹനങ്ങൾ ഇടിച്ച് മരിച്ചു.

കഴിഞ്ഞ വർഷം മെയ് 20ന് ശേഷം 44209 റോഡ് അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 4015 പേർ റോഡപകടങ്ങളിൽ മാത്രം മരിച്ചു. ഇതിൽത്തന്നെ കാൽനട യാത്രക്കാരായ 1000 പേരാണ് വാഹനം ഇടിച്ച് മരിച്ചത്. കാൽനട യാത്രക്കാർ ഉൾപെട്ട 8028 അപകടങ്ങളാണ് ഉണ്ടായത്. 3292 പേർ സ്വകാര്യ വാഹനങ്ങൾ ഇടിച്ചാണ് മരിച്ചത്. ചരക്ക് ലോറികൾ അപകടത്തിൽപ്പെടുന്നതും വർദ്ധിക്കുന്നുണ്ട്.

ഈ കാലയളവിൽ 2798 ചരക്ക് ലോറികളാണ് അപകടത്തിൽ െപ്പട്ടത്. ഇതിൽ 510 മരണങ്ങളും സംഭവിച്ചു. ബൈക്ക് റെയ്സിംഗ് നടത്തി യുവാക്കൾ അപകടത്തിൽ പെടുന്നതും ഉയരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ബൈക്ക് റെയ്സിംഗ് അപകടങ്ങളാണ് ഉണ്ടായത്. മുഖ്യമന്ത്രി നിയമസഭയിലാണ് കണക്കുകൾ സമർപ്പിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അപകടങ്ങൾ കുറയ്ക്കാൽ ട്രാഫിക് പോലീസിന്റെയും ഇന്റർസെപ്റ്ററിന്റെയും ഹൈവേ പോലീസിന്റേയും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയും പ്രതികളായവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ആർ.ടി.ഒമാർക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചും കർശന നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ സർക്കാർ കാലയളവിൽ (20-05-2021 മുതൽ 25-06-2022 വരെ) നടന്ന അപകടങ്ങളുടെയും അവ മൂലമുളള മരണങ്ങളുടെയും കണക്കും സഭയിൽ സമർപ്പിച്ചു.

മെയ് 20 മുതൽ 31 വരെ

അപകടങ്ങളുടെ എണ്ണം- 277, മരണം- 44

ജൂൺ 2021

അപകടങ്ങളുടെ എണ്ണം- 1539, മരണം- 195

ജൂലൈ 2021

അപകടങ്ങളുടെ എണ്ണം- 2139, മരണം- 206

ആഗസ്റ്റ് 2021

അപകടങ്ങളുടെ എണ്ണം- 2449, മരണം- 260

സെപ്റ്റംബർ 2021

അപകടങ്ങളുടെ എണ്ണം- 2661, മരണം- 251

ഒക്ടോബർ 2021

അപകടങ്ങളുടെ എണ്ണം- 2950, മരണം- 312

നവംബർ 2021

അപകടങ്ങളുടെ എണ്ണം- 3147, മരണം- 263

ഡിസംബർ 2021

അപകടങ്ങളുടെ എണ്ണം- 3720, മരണം- 369

ജനുവരി 2022

അപകടങ്ങളുടെ എണ്ണം- 3899, മരണം- 378

ഫെബ്രുവരി 2022

അപകടങ്ങളുടെ എണ്ണം- 3373, മരണം- 379

മാർച്ച് 2022

അപകടങ്ങളുടെ എണ്ണം- 3808, മരണം- 376

ഏപ്രിൽ 2022

അപകടങ്ങളുടെ എണ്ണം- 3648, മരണം- 350

മേയ് 2022

അപകടങ്ങളുടെ എണ്ണം- 3690, മരണം- 402

2022 ജൂൺ 25 വരെ

അപകടങ്ങളുടെ എണ്ണം- 3261, മരണം- 230

Summary: Road accidents in the state is on a steady rise despite launching stringent campaign for road safety. The number of people who lost life in the state over the past one year is above 4000 and the number of road accidents is almost 10 times than this

First published:

Tags: Road accident