• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതുവത്സരത്തിന് കേരളം കുടിച്ചു തീർത്തത് 522 കോടി; പവർഫുള്ളായി 'പവർഹൗസ്' ഷോപ്പ്; മദ്യവിൽപനയിൽ റെക്കോർഡ് തിരുത്തി

പുതുവത്സരത്തിന് കേരളം കുടിച്ചു തീർത്തത് 522 കോടി; പവർഫുള്ളായി 'പവർഹൗസ്' ഷോപ്പ്; മദ്യവിൽപനയിൽ റെക്കോർഡ് തിരുത്തി

ഡിസംബർ 22 മുതൽ 31 വരെയുള്ള ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപനയിലും റെക്കോർഡ് തിരുത്തി.

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ കേരളം. ന്യൂ ഇയർ ആഘോഷത്തിലും മദ്യ ഉപയോഗത്തിൽ റെക്കോർഡ് തിരുത്തി. ബിവറേജസ് കോർപറേഷന്‍റെ ഔട്ട്ലെറ്റുകളിൽ 68.57 കോടി രൂപയുടെയും കൺസ്യൂമർഫെഡ് വിദേശമദ്യ ഷോപ്പുകളിൽ 13.5 കോടി രൂപയുടെയും മദ്യം വിറ്റു.

ആകെ 82 കോടി 7 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സര ദിനത്തിന്‍റെ തലേദിവസം മാത്രം വിൽപന നടത്തിയത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 6.24 രൂപയുടെ അധികമദ്യമാണ് ഇത്തവണ വിൽപന നടത്തിയത്. ബിവറേജസ് ഔട്ട് ലെറ്റുകളിൽ അഞ്ചു കോടി 24 ലക്ഷം രൂപയുടെയും കൺസ്യൂമർ ഫെഡ് ഓട്ട്ലെറ്റിൽ ഒരു കോടി രൂപയുടെയും അധികമദ്യം വിറ്റു.

97 ലക്ഷം രൂപയുടെ മദ്യവിൽപന നടത്തിയ കൺസ്യൂമർ ഫെഡ് കോഴിക്കോട് ഔട്ട്ലെറ്റാണ് മുന്നിൽ. ബിവറേജസ് കോർപ്പറേഷൻ ഔട് ലെറ്റുകളിൽ തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്ലെറ്റ് ഒന്നാം സ്ഥാനത്തും പാലാരിവട്ടം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമാണ്.

തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ 88 ലക്ഷം രൂപയുടെയും പാലാരിവട്ടത്ത് 71 ലക്ഷം രൂപയുടെയും മദ്യം വിറ്റു. 13.5 ലക്ഷം രൂപയുടെ ബിയർ വിൽപന നടത്തി വഞ്ചിയൂർ ഔട്ട്ലെറ്റാണ് ബിയർ ഷോപ്പുകളിൽ മുന്നിൽ.

ക്രിസ്മസിന്‍റെ തലേദിവസം 69 കോടി 57 ലക്ഷം രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. ഡിസംബർ 22 മുതൽ 31 വരെയുള്ള ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപനയിലും റെക്കോർഡ് തിരുത്തി. 522 കോടി 93ലക്ഷം രൂപയുടെ വിൽപനയാണ് 10 ദിവസം കൊണ്ട് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 കോടി 39ലക്ഷം രൂപയുടെ അധികവിൽപനയാണ് ഉത്സവ സീസണിൽ ഉണ്ടായത്.
Published by:Joys Joy
First published: