നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കര്‍ണാടകയിലേക്ക് ഓണം സ്പെഷൽ സർവീസുമായി കെ.എസ്.ആര്‍.ടി.സി; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

  കര്‍ണാടകയിലേക്ക് ഓണം സ്പെഷൽ സർവീസുമായി കെ.എസ്.ആര്‍.ടി.സി; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

  ബെംഗളുരൂ, മൈസൂരു എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമായിരിക്കും സർവീസ്.

  News18

  News18

  • Share this:
  കോഴിക്കോട്: കര്‍ണാടകയിലേക്ക് ഓണം സ്‌പെഷൽ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. കോവിഡ് മാനദണ്ഡം  പാലിച്ചാണ് റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയ സര്‍വീസുകള്‍ നടത്തുന്നത്. ബെംഗളുരൂ, മൈസൂരു എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമായിരിക്കും സർവീസ്.  കോഴിക്കോട് വഴിയും പാലക്കാട് വഴിയും സര്‍വീസുണ്ടാകും. 10 ശതമാനം അധിക നിരക്കും  END to END ചാർജും യാത്രക്കാരിൽ നിന്നും ഈടാക്കും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ റിസർവേഷൻ ഇന്ന് തുടങ്ങി. ഇത്തരത്തിൽ പത്ത് ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

  കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനും കേരളത്തിലേക്ക് സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്പെഷൽ സർവീസിൽ യാത്രാനുമതി ലഭിക്കണമെങ്കിൽ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് ഹാജരാക്കണം. ആരോഗ്യസേതു ആപ്പും യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്യണം.  മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.

  മതിയായ യാത്രക്കാര്‍ ഇല്ലാതെ ഏതെങ്കിലും സര്‍വീസുകള്‍ റദ്ദാക്കുകയോ സര്‍വീസുകള്‍ക്ക്  തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അനുമതി നിഷേധിക്കുകയോ ചെയ്താൽ  യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും കെ.എസ്.ആർ.ടി.സി  റീഫണ്ട് ചെയ്യും.
  Published by:Aneesh Anirudhan
  First published:
  )}