• HOME
  • »
  • NEWS
  • »
  • kerala
  • »
  • മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു

മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു

തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

  • Share this:

    തൃശ്ശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് അന്തരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ നാഥ് വാർത്തകളിൽ ഇടംനേടിയിരുന്നു.

    തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പ്രണയ ദിനത്തിൽ വിവാഹിതരായ പ്രവീൺ നാഥും രിഷാന ഐഷുവും വേർപിരിയുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ വേർപിരിയുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും പ്രവീൺ വിശദീകരിച്ചിരുന്നു.

    Also Read- ട്രാൻസ് വേൾഡിൽ നിന്നും മിസ് മലബാർ റിഷാനയെ വിവാഹം ചെയ്ത് മിസ്റ്റർ കേരള പ്രവീൺ
    ഇത്തരം വാർത്തകളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നും പ്രവീൺ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വാർത്തയും വരുന്നത്. പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വേർപിരിയൽ വാർത്തകൾ പ്രചരിച്ചത്.

    2021ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു പ്രവീൺ.  ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം നേടിയ ആളാണ് റിഷാന.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Naseeba TC
    First published: